പൊലീസ് ജീപ്പ് ബൈക്കിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയന്നു പരാതി. റോഡിൽ 10 മിനിറ്റോളം കിടന്ന യുവാവിനെ ഡപ്യൂട്ടി കലക്ടറും സംഘവും ചേർന്നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. വണ്ടൂർ നടുവത്ത് ആര്യാലയം ഹരീഷിന് (25) ആണ് വീണു പരിക്കേറ്റത് . ഷാപ്പിൻക്കുന്നിൽ കാരക്കുന്നിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയാണു അപകടം നടന്നത്.
മഞ്ചേരിയിൽനിന്നു വണ്ടൂരിലേക്കു വരുകയായിരുന്നു ഹരീഷ്. എതിരെ വന്ന പൊലീസ് ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ തന്റെ ബൈക്കിൽ ഇടിക്കുക ആയിരുന്നെന്നു ഹരീഷ് പറഞ്ഞു. ഹരീഷിന്റെ തലയ്ക്കും ഇരു കൈപ്പത്തികളിലും പരുക്കേട്ടിട്ടുണ്ട് . ബൈക്കിനും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട് .
പൊലീസ് ജീപ്പ് നിർത്താതെ പോയതിൽ നാട്ടുകാർ പ്രതിഷേധിക്കുകയുണ്ടായി. തുടര്‍ന്ന് അതുവഴി വന്ന ഡപ്യൂട്ടി തഹസിൽദാറും സംഘവുമാണ് യുവാവിനെ ഹോസ്പിറ്റലില്‍ എത്തിച്ചത്.

You must be logged in to post a comment Login