പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുഴുവൻ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്ന അവസരത്തിൽ നിയമ ഭേദഗതിയെ എതിർക്കണം എന്ന ആവശ്യം ഉന്നയിച്ച് 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തയച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീ്ഷ് കുമാർ ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായ്ക് എന്നിവർക്കാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജൻ കത്തയിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി രജിസ്റ്ററിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ് . എന്നാൽ നിയമഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലായെന്ന് പ്രധാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യോജിപ്പാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് മുഖ്യ മന്ത്രി കത്തില്‍ പരാമർശിച്ചിട്ടുണ്ട് . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമ സഭ ഡിസംബർ 31 ന് പ്രമേയം പാസാക്കിയിരിന്നു. നിയമം റദ്ദാക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേയ്ക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You must be logged in to post a comment Login