അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സജീവമായ താരമാണ് നിഖില വിമല്‍. വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് ചിത്രത്തില്‍ നിഖില അഭിനയിച്ചിരുന്നത്.
അരവിന്ദന്റെ അതിഥികള്‍ക്ക് പിന്നാലെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും നിഖിലയുടെതായി വലിയ വിജയം നേടിയിരുന്നു. ഈ വര്‍ഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സമൂഹമാധ്യമങ്ങളിലും സജീവമാകാറുളള താരമാണ് നിഖില. ലോക്ക് ഡൗണ്‍ സമയത്ത് ആരാധകരുമായുളള സംഭാഷണത്തിനിടെ മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോള്‍ നടി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുത്തുകൊണ്ടാണ് തന്റെ ചിത്രം നിഖില പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുളള താരമാണ് നിഖിലാ വിമല്‍. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റില്‍ നിഖിലയും അഭിനയിക്കുന്നുണ്ട്.
നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദ പ്രീസ്റ്റിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍. തമിഴ് ചിത്രം രംഗ തുടങ്ങിയ സിനിമകളിലും നിഖില 2015ല്‍ ദിലീപിന്റെ നായികയായി ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ തുടങ്ങിയത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും നിഖില അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രണയകഥയിലാണ് നടി അഭിനയിച്ചിരുന്നത്.
തമിഴില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത തമ്പിയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ കാര്‍ത്തിയായിരുന്നു നിഖിലയുടെ നായകന്‍.

You must be logged in to post a comment Login