സാംസങ്ങ് തങ്ങളുടെ ഗാലക്‌സി A- സീരിസിൽ സാംസങ് ഗാലക്‌സി A21 എന്ന പേരിൽ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. ക്വാഡ് റിയർ ക്യാമറ സംവിധാനവും 4,000mAh ബാറ്ററിയുമുള്ള ഹാൻഡ്‌സെറ്റ് യുഎസിലാണ് ലോഞ്ച് ചെയ്തത്. ഏകദേശം 18,900 ഇന്ത്യൻ രൂപയാണ് സാംസങ് ഗാലക്‌സി A21 സ്മാർട്ഫോണിന്റെ 3 ജിബി + 32 ജിബി വേരിയന്റിന് വിപണിയിൽ വില വരുന്നത്.
കൂടുതൽ സ്റ്റോറേജ് വേരിയന്റുകൾ കമ്പനി വരും ദിവസങ്ങളിൽ പുറത്തിറക്കും എന്നാണ് കരുതുന്നത്. ബ്ലാക്ക് കളർ ഓപ്‌ഷനിൽ മാത്രമേ ഫോൺ വാങ്ങാനാവൂ. ഇപ്പോൾ യുഎസിൽ ഫോണിന്റെ വില്പന ആരംഭിക്കും, പക്ഷെ രാജ്യാന്തര വിപണികളിൽ ഈ സ്മാർട്ട്ഫോണിന് എത്ര വില വരുമെന്നോ, എന്നാണ് ലോഞ്ച് ചെയുന്നതെന്നോ സാംസങ് വ്യക്തമാക്കിയിട്ടില്ല. 6.5-ഇഞ്ചുള്ള HD+ ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ ആണ് സാംസങ് ഗാലക്‌സി A21 സ്മാർട്ഫോണിനുള്ളത്.
ഈ സ്മാർട്ട്ഫോണിൽ ഏത് പ്രൊസസറാണ് നൽകിയിരിക്കുന്നത് എന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാല് പിൻക്യാമറകളാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 16-മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8-മെഗാപിക്സൽ സെൻസർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഈ ക്യാമറ സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13-മെഗാപിക്സൽ സെൽഫി സെൻസർ ആണുള്ളത്.
ഈ സ്മാർട്ട്ഫോണിന്റെ സ്‌ക്രീനിലുള്ള ഹോൾ പഞ്ചിലാണ് ഈ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 32 ജിബി സ്റ്റോറേജ് ആണ് ഫോണിലുള്ളത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും. 4,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 15W ഫാസ്റ്റ് ചാർജിങും ഈ ബാറ്ററി സപ്പോർട്ട് ചെയ്യും. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സാംസങ് തങ്ങളുടെ ഗാലക്‌സി A-സീരിസിലുണ്ട്.
സാംസങ് പ്രോസസറിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ഒക്ട-കോർ മീഡിയടേക് ഹീലിയോ P35 (MT6765V) SoC ആണ് ഹാൻഡ്‌സെറ്റിലുള്ളത് എന്നാണ് ഗീക്ബെഞ്ച് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഈ പുതിയ സാംസങ് ഗാലക്‌സി A-സീരിസ് സ്മാർട്ഫോണുകൾ വിപണയിൽ എപ്പോൾ എത്തുന്ന കാര്യം ബ്രാൻഡ് ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ലെങ്കിലും, സ്മാർട്ഫോൺ പ്രേമികൾ ഈ പുതിയ ഫോണിന്റെ വ്യത്യസ്തമാക്കുന്ന സവിശേഷതകൾ അറിയുവാനായുള്ള കാത്തിരിപ്പിലാണ്.

You must be logged in to post a comment Login