കൊല്ലം കുണ്ടറയില്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച രണ്ട് പ്രവാസികൾക്കെതിരെ കേസ് . ഇവര്‍ ദുബായില്‍ നിന്നും മടങ്ങിയെത്തിയവരാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാന്‍ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ഇവര്‍ തട്ടിക്കയറുകയും ചെയ്തു.
നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടതിനേയും ഇയാള്‍ ചോദ്യം ചെയ്തിരുന്നു. തന്റെ വീടിന് പുറത്തേയ്ക്കിറക്കാന്‍ ഇയാൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളാന്‍ വെല്ലുവിളി
നടത്തുകയും ചെയ്തു.പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇവര്‍ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍a ആദ്യം തയ്യാറായില്ല. പിന്നീട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയതോടെ ആണ് ഇവര്‍ ക്വാറന്റീന് തയ്യാറായത്. കേസെടുത്തത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിന്മേലാണ്. മാര്‍ച്ച് 14ന് വിദേശത്ത് നിന്ന് വന്ന ഇവര്‍ വിവിധ ഇടങ്ങളില്‍ പോയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട് .

You must be logged in to post a comment Login