ഫാസിലിനോട് നന്ദി പറഞ്ഞ് കൊണ്ട് ലോക്ക്‌ഡൗൺ കാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നടി നദിയാ മൊയ്തു.@simply.nadiya എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആദ്യ പോസ്റ്റ് തന്നെ ഫാസിലുമായിട്ടുള്ള ചിത്രം ഷെയർ ചെയ്താണ് നദിയ തുടങ്ങിയിരിക്കുന്നത്. ചലച്ചിത്ര ലോകത്തെ ഒട്ടനവധി ആളുകൾ ആണ് നടിയുടെ പോസ്റ്റിന് ലൈക്കും ,കമ്മെന്റുമായി മുന്നോട്ട് വരുന്നത് .
തന്റെ ആദ്യ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ ആദ്യ പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് നടി.
‘ സംവിധായകന്‍ ഫാസിലിനോടാണ് ഞാന്‍ എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നത് അത്രക്ക് സുന്ദരമാണ് എന്റെ ആദ്യ സിനിമ . വര്‍ഷങ്ങളായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്‌നേഹം മാത്രം….’ ഇതായിരുന്നു നടിയുടെ ആദ്യ പോസ്റ്റ് .
മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രം ആയിരുന്നു നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളി മാത്യു.ഒരുപാട് ചിരിപ്പിച്ചും,നൊമ്പരപെടുത്തിയും മനസ്സിൽ ഇപ്പോഴും ഗേളി മാത്യു നമ്മളെ പഴമയുടെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തു നേടിയെടുത്തു.
1984ല്‍ ഫാസിലിന്റെ തന്നെ തിരക്കഥയില്‍ പുറത്തെത്തിയ ഈ മലയാള ചിത്രം 1985 -ൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോഴും നദിയാ മൊയ്തു തന്നെ ആയിരുന്നു നായിക .പിന്നീട് മൂന്നുവർഷത്തോളം പല ഭാഷകളിൽ സജീവമായിരുന്നു നടി .1988 -ൽ വിവാഹത്തിനു ശേഷം താൽകാലികമായി സിനിമയിൽ നിന്നും വിട്ടുനിന്ന നദിയാ മൊയ്തു 2004 -ൽ എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

You must be logged in to post a comment Login