റിലയൻസ് എന്ന വൻ ബിസിനസ് സാമ്രാജ്യത്തിനു ഇന്ത്യയിൽ എന്നല്ല ലോകത്തിനു മുന്നിൽ പോലും ആമുഖം വേണ്ട. ദീരുഭായ് അംബാനി തുടക്കം കുറിച്ച റിലയൻസ് സാമ്രാജ്യത്തിന്റെ തലപ്പത്ത് ഇപ്പോൾ വിരാജിക്കുന്നത് മകൻ മുകേഷ് അംബാനിയാണ്. ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 60.5 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള വ്യക്തിയാണ്. ഇന്ത്യയിലെ ഏറ്റവും ധനാഢ്യനായ വ്യക്തിയും . ലോകത്തിലെ ഏറ്റവും പണക്കാരനായ ഒൻപതാമത്തെ
വ്യക്തിയുമാണ് മുകേഷ് അംബാനി.
മുകേഷ് അംബാനിയുടെ ജീവിതരീതികളും ആഡംബരങ്ങള്‍ നിറഞ്ഞതാണ് . ‘അന്റിലിയ’ മുംബൈയിലെ മുകേഷ് അംബാനിയുടെ വീട് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് . 170 ഓളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, ബോൾറൂം, തിയേറ്റർ, ടെറസ് ഗാർഡൻ, സ്പാ തുടങ്ങി ഏഷ്യയിലെ തന്നെ ഏറ്റവും ആഡംബര പൂർണമായ വീടുകളിൽ ഒന്നാണ് ‘അന്റിലിയ’. സൂപ്പർ കാറുകളുടെയും ആഡംബര എസ്യുവികളുടെയും ഒരു നീണ്ട നിര തന്നെ മുകേഷ് അംബാനിക്ക് സ്വന്തമായുണ്ട് . മുകേഷ് അംബാനിയുടെ ഗാരേജിലെ ഏറ്റവും പുതിയ അഞ്ചു ആഡമ്പര എസ്യുവികൾ ഇവയാണ്.
റോൾസ് റോയ്‌സ് കള്ളിനാന്‍.
BMW വിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ബ്രിട്ടീഷ് ബ്രാൻഡായ റോൾസ് റോയ്‌സ്, ആഡംബര വാഹന നിർമ്മാതാക്കളിൽ അവസാനവാക്കായാണ് ലോകമെമ്പാടുമുള്ള വാഹന പ്രേമികൾ കാണുന്നത്. 2019 ലാണ് റോൾസ് റോയ്സിന്റെ ആദ്യ എസ്‌യുവി മോഡൽ ആയ കള്ളിനൻ ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ റോൾസ് റോയ്‌സ് കള്ളിനന്റെ ഉടമ റിപോർട്ടുകൾ അനുസരിച്ചു മുകേഷ് അംബാനിയാണ്. ഗോൾഡൻ യെല്ലോ നിറത്തിലുള്ള തന്റെ റോൾസ് റോയ്‌സ് കള്ളിനനുമായി മുംബൈയുടെ റോഡുകളിൽ പലതവണ മുകേഷ് അംബാനിയെ കണ്ടിട്ടുണ്ട്.571 ബിഎച്ച്പി പവറും 850 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 6.75-ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എൻജിനാണ് റോൾസ് റോയ്‌സ് കള്ളിനന്റെ ഹൃദയം. കള്ളിനന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 6.95 കോടി രൂപയാണ്.
ബെന്റ്ലി ബെൻറ്റെയ്ഗ
ആഡംബര എസ്‌യുവി ശ്രേണിയിൽ റോൾസ് റോയ്‌സ് കള്ളിനന്റെ പ്രധാന എതിരാളി ബെൻ്റ്ലിയുടെ ബെൻറ്റെയ്ഗയാണ് . ഇന്ത്യയിലെ ആദ്യ
ബെൻറ്റെയ്ഗയുടെയും ഉടമ കള്ളിനാനെ പോലെ തന്നെ മുകേഷ് അംബാനിയാണ്. ഫോറെസ്റ്റ് ഗ്രീൻ നിറത്തിലുള്ള ബെൻറ്റെയ്ഗ മക്കളായ അനന്ത് അംബാനിയും ആകാശ് അംബാനിയുമാണ് ഉപയോഗിക്കുന്നത്. 6.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് W12 ടിഎസ്ഐ എൻജിനാണ് ബെൻറ്റെയ്ഗയെ ചലിപ്പിക്കുന്നത് . 900 എൻഎം ടോർക്കും 600 ബിഎച്പി പവറും പുറപ്പെടുവിക്കുന്ന എഞ്ചിന് ബെൻറ്റെയ്ഗയെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതത്തിൽ എത്തിക്കാൻ വെറും 4.1 സെക്കന്റ് മതി. ബെൻറ്റെയ്ഗ W12-യുടെ ഇന്ത്യയിലെ വില 4.5 കോടി രൂപയാണ്.
മുകേഷ് അംബാനിയുടെ വാഹന ശേഖരത്തിൽ രണ്ടു ബെൻറ്റെയ്ഗയാണ് ഉള്ളത് . പവർഫുൾ ആയ W12 എൻജിൻ മാത്രമല്ല, ചെറിയ V8 എഞ്ചിനുള്ള ബെൻറ്റെയ്ഗയും അംബാനിയുടെ ശേഖരത്തിലുണ്ട് . സൈകിഡിലിക് ക്രോം കളറുള്ള ബെൻറ്റെയ്ഗ V8, അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ സമയത്ത് റോഡുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ‘ v8 ബെൻറ്റെയ്ഗയിൽ 542 ബിഎച്പി പവറും 770 എൻഎം ടോർക്കും നിർമിക്കുന്ന 4.0-ലിറ്റർ V8 എൻജിനാണ്. V8-ന്റെ എക്‌സ്-ഷോറൂം വില നാല് കോടി രൂപയാണ് .
ലംബോർഗിനി ഉറുസ്.
ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്യുവി മോഡലായ ഉറുസിന്റെ ഇന്ത്യയിലെ ആദ്യ ഉടമകളിൽ ഒരാൾ മുകേഷ് അംബാനിയാണ്. മുകേഷ് അംബാനി സ്വന്തമാക്കിയത് കടും നീല നിറത്തിലുള്ള ഉറുസാണ് .ബെന്റ്ലി കോണ്ടിനെന്റൽ, മെഴ്‌സിഡസ് മെയ്ബാച്ച് , ബിഎംഡബ്യു 7 സീരീസ്, റോൾസ്-റോയ്‌സ് ഫാന്റം എന്നീ ആഡംബരകാറുകൾ നിറഞ്ഞ മുകേഷ് അംബാനിയുടെ ഗാരേജിലെ സൂപ്പർ സ്‌പോർട് SUV യാണ് ലംബോർഗിനി ഉറുസ്. 650 ബിഎച്ച്പി പവറും 850 ന്യൂട്ടൺ മീറ്റർ ടോർക്കും പുറപ്പെടുവിക്കുന്ന 4.0 ലീറ്റർ വി8 ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ഉറുസിന്. 3 കോടി രൂപയാണ് ലംബോർഗിനി ഉറുസിന്റെ എക്‌സ്-ഷോറൂം വില. വേൾഡ് മാർക്കറ്റിലെ ഒരേ ഒരു സ്‌പോർട് എസ്യുവി ആണ് ലംബോർഗിനി ഉറുസ്.
ജി 63
എല്ലാ എസ്‌യുവി പ്രേമികളുടെയും ഏറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റിൽ തീർച്ചയായും സ്ഥാനം പിടിച്ചിരിക്കുന്ന ഒരു വാഹനമാകും മെഴ്‌സിഡസ്സ് ജി-ക്ലാസ്. മുകേഷ് അംബാനിയുടെ ഗാരേജിലുമുണ്ട് ജി-ക്ലാസ് . പെർഫോമൻസ് എഡിഷൻ ആയ മെഴ്‌സിഡസ്-എഎംജി ജി 63. ക്രീം വൈറ്റ് നിറത്തിലുള്ള ജി 63-യാണ് മുകേഷ് അംബാനിയുടേത്. 585 ബിഎച്ച്പി പവർ നിർമിക്കുന്ന 4.0-ലിറ്റർ, ട്വിൻ-ടർബോ വി8 പെട്രോൾ എഞ്ചിനാണു എഎംജി ജി63-യിൽ ഉള്ളത് . 2.19 കോടിയാണ് എക്‌സ്-ഷോറൂം വില.

You must be logged in to post a comment Login