മോഹൻലാലിന്റെ വ്യത്യസ്തമായ ലുക്കുമായി ‘റാമിന്റെ’ ലൊക്കേഷൻ ചിത്രം പുറത്ത്.

0
145

മെമ്മറീസ്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘റാം’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്യൂട്ടും കോട്ടുമൊക്കെയണിഞ്ഞ് താടിനീട്ടി വേറിട്ട ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നതെന്നാണ്. മോഹൻലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം . റാം ത്രില്ലർ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണെന്നാണ് സൂചനകൾ. സിനിമയുടെ പൂജ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ലുക്ക് വെളിപ്പെടുന്ന ലൊക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോഹൻലാലും ജീത്തു ജോസഫും ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട് .ബോളിവുഡ് താരം ആദിൽ ഹുസൈനും ചിത്രത്തിൽ താരത്തോടൊപ്പമുണ്ട്.