കോവിഡ് ലോക്ക്ഡൗണില്‍ എല്ലാവരും ഉറ്റവര്‍ക്കൊപ്പം വീടുകളില്‍ ഒതുങ്ങുമ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പോരാടുന്നവരാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇവരെ ചേര്‍ത്ത് പിടിക്കുകയാണ് കേരളം.
നടന്‍ മോഹന്‍ലാലിന്റെ ഒരു ഫോണ്‍ സംഭാഷണമാണ് ഇക്കൂട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെയാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ ‘യൂത്ത് കെയര്‍’ എന്ന ആശയത്തിനൊപ്പമാണ് മോഹന്‍ലാലും പങ്കാളിയായത്.
കൊല്ലം ചവറ പത്മനയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ഉത്തരവാദിത്തം സിന്ധു എന്ന ഉദ്യോഗസ്ഥയ്ക്കാണ്. ഇവരെ ആദ്യം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിക്കുകയും പിന്നീട് മുന്‍ മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഈ കോളിനിടയിലാണ് ഷിബു ഫോണ്‍ മോഹന്‍ലാലിന് കൈമാറുന്നത്.
ഫോണിലൂടെ താരത്തിന്റെ ശബ്ദം കേട്ട സിന്ധുആദ്യം അമ്പരന്നു. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും സമാനതകളില്ലാത്ത പ്രവൃത്തിയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്തായാലും പിന്തുണയേറുന്നതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹാപ്പിയാണ്.

You must be logged in to post a comment Login