പാലിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കാരണം, പാല്‍ ഒരു സമീകൃതാഹാരമാണെന്നും നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു എന്നും എല്ലാവര്‍ക്കും അറിവുള്ളതാവും. അതെ, ഇന്ത്യന്‍ വീടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നൊരു ക്ഷീരോത്പന്നമാണ് പാല്‍. ഒരു ഗ്ലാസ് പാല്‍, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. പ്രോട്ടീന്‍, മാംഗനീസ്, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് പാല്‍.
ചൂട് പാലിന്റെ ഔഷധഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.
തണുത്ത പാലോ ചൂടുള്ള പാലോ ആകട്ടെ, രണ്ടിനും അവയുടേതായ ഗുണങ്ങളുണ്ട്. ചൂടുള്ളതോ തണുത്തതോ ആയ പാല്‍ ഒരു ശരീരത്തിനു നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ കാലാവസ്ഥയെയും സമയത്തെയും ആശ്രയിച്ചിരിക്കുന്നു. വേനലില്‍, പകല്‍ സമയത്ത് കഴിക്കുമ്പോള്‍ നല്ലത് തണുത്ത പാലാണ്. ഇത് ശരീരത്തെ തണുപ്പിക്കുകയും പിത്തം കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, ശൈത്യകാലത്ത്, തണുത്ത പാല്‍ ഒഴിവാക്കുകയും പകരം ശരീരത്തെ പോഷിപ്പിക്കാനും ചൂടാക്കി നിലനിര്‍ത്താനുമായി ചൂടുള്ള പാല്‍ കുടിക്കണം.
തെറ്റായ സമയത്തും അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും കുടിക്കുന്ന പാല്‍ നിങ്ങളില്‍ സാധാരണയായി കഫം വര്‍ധിക്കാനും ചുമ, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം. പാല്‍ ചൂടാക്കി ഉപയോഗിക്കുന്നതിനാല്‍, അത് രാസപരമായും പോഷകപരമായും മാറാം. അതേസമയം തണുത്ത പാലില്‍ എല്ലാ പോഷകങ്ങളും കേടുകൂടാതെയിരിക്കും. ചൂടു പാല്‍ എങ്ങനെ ഗുണം ചെയ്യുന്നു ചൂടു പാലിന്റെ ഒരു പ്രധാന ഗുണം, അത് എളുപ്പത്തില്‍ ദഹിപ്പിക്കാവുന്നതും വയറിളക്കം എന്നിവ ഉള്‍പ്പെടെയുള്ള ദഹന ലക്ഷണങ്ങളെ തടയുന്നു എന്നതാണ്. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ചൂടുള്ള പാല്‍ കഴിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന അമിനോ ആസിഡ് പാലില്‍ അടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login