ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി അഭ്യാസം, ഒടുവിൽ തൂണില്‍ തട്ടി മരിച്ചു ! വീഡിയോ

0
236

താനെ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്ന് അഭ്യാസം, ഒടുവിൽ യുവാവിന് ദാരുണാന്ത്യം. ദില്‍ഷദ് നൗഷാദ് ഖാന്‍ ആണ് മരണപ്പെട്ടത് 20 വയസായിരുന്നു. ട്രെയിനിന്റെ വാതിലിനു വശത്തായി തൂങ്ങിക്കിടന്ന ദില്‍ഷദ് പാളത്തിനരികിലെ തൂണില്‍തട്ടി മരിക്കുകയായിരുന്നുവെന്ന് താനെ റെയില്‍വെ പോലീസ് പറഞ്ഞു. ട്രെയിനില്‍ നിന്നും തെറിച്ചു വീണതിനു ശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ദില്‍ഷദിനെ രക്ഷപെടുത്താനായില്ല. അപകടം ഉണ്ടായത് മുമ്പ്ര- ദിവാ സ്റ്റേഷന്റെ ഇടയ്ക്കു വച്ചായിരുന്നു .
ദില്‍ഷദ് ട്രെയിനിന്റെ വാതിലില്‍ തൂങ്ങിയാടുന്ന വീഡിയോ സുഹൃത്താണ് പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളിലടക്കം ഈ വീഡിയോ വ്യാപിച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ദില്‍ഷദ് തൂങ്ങിയാടുകയും അരികിലെ തൂണില്‍ ഇടിച്ചു പുറത്തേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം . റെയില്‍വേയുടെ ഒഫീഷ്യല്‍ ട്വിറ്റെറില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറായ ദില്‍ഷദ് മുംബൈയ്ക്കടുത്തുള്ള ഗോവാണ്ടിയില്‍ നിന്നും കല്ല്യാണിലേക്ക് പോകുന്നതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.