മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീടിനു സമീപത്തെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂവാന്നൂർ കുളങ്ങര വീട്ടിൽ മോഹനന്റെ മകൻ സനോജാണ് (37) മരിച്ചത്. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് അസ്വസ്ഥത കാണിച്ചിരുന്നതായി പൊലീസിനു ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ നാട്ടുകാർ പറയുന്നത് മാനസിക പ്രശ്നങ്ങളാണു മരണത്തിനു കാരണമെന്നാണ് ആത്മഹത്യ . മദ്യം ലഭിക്കാത്തതിനാലാണ് എന്നത് ചിലരുടെ മനപ്പൂർവമുള്ള പ്രചാരണമാണെന്നും നാട്ടുകാർ ആരോപിച്ചു. മദ്യം ലഭിക്കാത്തതു മൂലമുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തിണ് ശേഷം പൊലീസ് പറഞ്ഞു. സനോജ് പെയിന്റിങ് തെഴിലാളിയായിരുന്നു.

You must be logged in to post a comment Login