കളി കാര്യമായി; ക്ലോസെറ്റിലെ വെള്ളംകൊണ്ട് ഭാര്യയ്ക്ക് ചായയിട്ടു കൊടുക്കുന്ന വീഡിയോ പ്രചരിപ്പിച്ച സെലിബ്രറ്റി അറസ്റ്റില്‍

0
102

ജിദ്ദ: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി എന്തും കാട്ടിക്കൂട്ടാന്‍ തയ്യാറാണ് ഇപ്പോഴത്തെ യുവത്വം. അത് പലപ്പോഴും സ്വന്തം കുഴിതോണ്ടലുമാകും. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ക്ലോസറ്റിലെ വെള്ളം കൊണ്ട് ചായ ഉണ്ടാക്കി ഭാര്യയ്ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് മക്കയില്‍ അറസ്റ്റിലായിരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ സെലിബ്രറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പോലീസിന്റെ പിടിയിലായത്.

വൈറലാകാനും ചെറിയൊരു തമാശയ്ക്കും വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ സനാപ്ചാറ്റിലൂടെ പുറത്തുവിടുകയായിരുന്നു. ഇതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.

യുവാവിന്റെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നും അവര്‍ ഇത് അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്.

തമാശയ്ക്കായി ചെയ്ത വീഡിയോ ആയിരുന്നു അതെന്നും ഭാര്യ എതിര്‍ത്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നുവെന്നുമുള്ള യുവാവിന്റെ വാക്കുകള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല.