കൊല്ലം പുനലൂരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചതിന്‍റെ മനോവിഷമത്തെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. പുനലൂർ പ്ലാത്തറ സ്വദേശി അജയകുമാർ ആണ് ആത്മഹത്യ ചെയ്തത് ,
എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലന്നും , നിയമപരമായ നടപടികള്‍ മാത്രമാണ് ചെയ്തതതെന്നും ബാങ്ക് അധികൃതര്‍ പറയുകയുണ്ടായി.
പ്രവാസിയായിരുന്ന അജയകുമാർ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും 2016 ലാണ് വീടുവയ്ക്കാന്‍ നാല് ലക്ഷം രൂപ ലോണ്‍ എടുത്തത്. എന്നാല്‍ ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് നാട്ടിലെത്തിയ അജയകുമാറിന്റെ വായ്പ തിരിച്ചടവ് മുടങ്ങുകയായിരുന്നു. അതോടെ , ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് നീങ്ങി . ബാങ്കിന്‍റെ ജപ്തി നടപടികളില്‍ അജയകുമാര്‍ ആകെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

You must be logged in to post a comment Login