Connect with us

Hi, what are you looking for?

News

മലമ്പുഴ ഡാം തുറന്ന് വിടും .

തൃശൂര്‍: വേനല്‍ കടുത്തതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്ത് മലമ്പുഴഡാം തുറന്നു വിടുന്നതിനു നടപടിയായതായി യു. ആര്‍. പ്രദീപ് എം.എല്‍.എ. അറിയിച്ചു. കേരളാ വാട്ടര്‍ അതോറിറ്റിയുടെ  പമ്പ് ഹൗസുകള്‍ക്ക് വെള്ളം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണം എന്നു കാണിച്ച്‌ യു. ആര്‍. പ്രദീപ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. ഈ കത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദശിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മലബ്ബുഴ ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യമായ നടപടി സ്വീകരിച്ചു.

ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ഭാരതപ്പുഴയില്‍ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാല്‍ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണെന്നും ഇതോടൊപ്പം എം.എല്‍.എ, എംപി, തദേശസ്വയംഭരണ വകുപ്പ് എന്നിവ മുഖേന പണിതീര്‍ത്ത ശുദ്ധജല പദ്ധതികള്‍ക്കും വെള്ളമില്ലാത്ത അവസ്ഥയാണെന്നും എം.എല്‍.എ കത്തില്‍ ചുണ്ടി കാട്ടിയിരുന്നു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ കുടി വെള്ള പദ്ധതികളുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. മംഗലം, പോത്തുണ്ടി ഡാമുകളില്‍ ജല ലഭ്യത കുറവുള്ളത് കൊണ്ട് അവ തുറന്ന് ഗായത്രി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകളില്‍ നിന്നും പമ്പ് ചെയ്യുന്നതിന് ആവശ്യമായ വെള്ളം ഭാരത പുഴയില്‍ ഇല്ലാത്ത അവസ്ഥ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍മാര്‍ യു. ആര്‍. പ്രദീപ് എം.എല്‍.എ. യുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഇടപെടണം എന്നു കാണിച്ച്‌ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...