ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് !

0
126

ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവർമാർക്ക് ഗുരുതരമായ പരിക്ക്. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ടയർ കയറ്റി വരുകയായിരുന്ന ലോറിയും കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും കണ്ണപുരത്ത് വച്ച് കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായ പരുക്കുണ്ട് .


ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഡ്രൈവർമാരായ മഞ്ജു, കൃഷ്ണമൂർത്തി എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർമാരെ പുറത്തെടുത്തത് ഫയർഫോഴ്സ് എത്തിയാണ്. ടാങ്കറിൽ പാചകവാതകം ഇല്ലായിരുന്നു. അമിതവേഗമാകാം അപകടകാരണം എന്നാണ് സൂചന .