Connect with us

Hi, what are you looking for?

News

ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരി ഇനി ​ഗുജറാത്തിൽ നിന്നുള്ള നിലാൻഷി പട്ടേല്‍

.
ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരി എന്ന വേൾഡ് ​ഗിന്നസ് റെക്കോർഡ് ഇനി ​ഗുജറാത്തിൽ നിന്നുള്ള നിലാൻഷി പട്ടേലിന് . നിലാൻഷിയുടെ മുടിയുടെ നീളം 190 സെന്റീമീറ്ററാണ് . ഏകദേശം ആറടി 2.8 ഇഞ്ച്. കഴിഞ്ഞവർഷം നവംബറിൽ 170.5 സെന്റീമീറ്റർ മുടിയുമായി നിലാൻഷി റെക്കോർഡ് നേടിയിരുന്നു. ​

തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ്, നിലാൻഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.”‘ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരിക്കാരി എന്ന റെക്കോർഡിനുടമയായ ഇന്ത്യയിൽ നിന്നുള്ള നിലാൻഷി പട്ടേൽ. 190 സെന്റീ മീറ്ററാണ് ഇവരുടെ മുടിയുടെ നീളം.” ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു .

അമ്മ വീട്ടിലുണ്ടാക്കുന്ന എണ്ണയാണ് തന്റെ നീളമേറിയ മനോഹരമായ മുടിയുടെ രഹസ്യം എന്ന് നിലാൻഷി പറയുന്നു. എന്നാൽ അതിൽ ഉപയോ​​ഗിക്കുന്ന ചേരുവകൾ അമ്മയ്ക്ക് മാത്രമറിയാവുന്ന പരമരഹസ്യമാണ് .

തന്‍റെ മുടി ആഴ്ചയിൽ ഒരു തവണ മാത്രമേ കഴുകാറുള്ളൂ. എന്നും ഇത്രയും നീളമുള്ള മുടി ഉണങ്ങാൻ തന്നെ ഒന്നരമണിക്കൂർ സമയമെടുക്കുമെന്നും നിലാൻഷി പറയുന്നു . കുറഞ്ഞത് ഒരു മണിക്കൂറാണ്. ചീകിയൊതുക്കാൻ വേണ്ടത് .

” എനിക്ക് എന്റെ മുടി വളരെയധികം ഇഷ്ടമാണ്. അത് മുറിക്കാൻ ഇഷ്ടമല്ല. എന്റെ പേര് ​ഗിന്നസ് ബുക്കിൽ എത്തണമെന്നത് അമ്മയുടെ ആ​ഗ്രഹമായിരുന്നു.” നിലാൻഷിയുടെ വാക്കുകള്‍

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...