ലോക്ഡൗണ്‍ കാലത്തെ ആരോഗ്യം

0
101

കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണത്തിന്റെ കാര്യം. എന്തെങ്കിലും ഭക്ഷണം എപ്പോഴും കൊറിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും ഈ സമയത്ത് നമ്മളില്‍ നല്ലൊരു ശതമാനം പേരും. ഇത് ആവട്ടെ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതും.
എന്നാല്‍ ആരോഗ്യത്തിന് മിതമായ രീതിയില്‍ എങ്ങനെ ലോക്ക്ഡൗണ്‍ മുന്നോട്ട് കൊണ്ട് പോവാം എന്ന് നമുക്ക് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യപരമായ ശീലങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ എന്ന് നോക്കാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമിതവണ്ണവും മറ്റും നിങ്ങളെ ഒരു വഴിക്കാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ ലോക്ക് ഡൗണ്‍ ആരോഗ്യകരമാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ജങ്ക് ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറയാണ് നമ്മള്‍. അത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുറത്ത്നിന്ന് കിട്ടാതായാല്‍ പലരും ഇത് വീട്ടില്‍ പരീക്ഷിക്കുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നിങ്ങളില്‍ അനാരോഗ്യം ഉണ്ടാക്കും എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജങ്ക്ഫുഡ് അമിതവണ്ണത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. വെറുതേ ഇരിക്കുമ്പോള്‍ കൊറിക്കാന്‍ ബിസ്‌ക്കറ്റും കുക്കീസും ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
അമിതവണ്ണത്തിനുള്ള പരിഹാരം എന്ന നിലക്ക് വെള്ളം കുടിക്കുക എന്നുള്ളത് നല്ലൊരു ഓപ്ഷനാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമല്ല ശരീരത്തിലെ മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വെള്ളം സഹായിക്കുന്നുണ്ട്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങള്‍ കൊണ്ട് ജ്യൂസ് അടിച്ച് കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ എല്ലാം നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.