ജനക്കൂട്ടത്തിനിടയിലേക്ക് സിംഹം പാഞ്ഞെത്തി ! വീഡിയോ

0
561

ഗ്രാമവാസികൾക്കിടയിലേക്ക് സിംഹം പാഞ്ഞെത്തി, ഗുജറാത്തിലെ മാധവ്പുർ ഗ്രാമത്തിലാണ് സംഭവം. ഇവിടെ കൂടിനിന്ന ഗ്രാമവാസികൾക്കിടയിലേക്കാണ് സിംഹം പാഞ്ഞെത്തിയത്. സിംഹം വരുന്നത് കണ്ട് ഭയന്നുവിറച്ച ഗ്രാമവാസികൾ നാലുപാടും ചിതറിയോടുകയായിരുന്നു. സിംഹം ജനക്കൂട്ടത്തിനിടയിലൂടെ ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആർക്കും സംഭവത്തിൽ പരുക്കേറ്റതായി സൂചനയില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.