മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ തന്റെ നായികമാരെ കുറിച്ച് നടത്തിയ തുറന്നു പറച്ചില്‍ ശ്രദ്ധേയമാകുന്നു. പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ചാക്കോച്ചന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇതേ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
”സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും.
എന്നാല്‍, പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും. സിനിമയില്‍ വന്ന കാലം മുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ അക്കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ലെന്നും ചാക്കോച്ചന്‍ പറയുന്നു.

You must be logged in to post a comment Login