കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. ഇന്നലെ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടു മിന്നല്‍ പണിമുടക്ക് നടത്തിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ഓളം ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ പകൽ നിന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും
ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം പൊലീസുകാരെ കയ്യേറ്റം ചെയ്തതാണെന്നും പൊലീസിന്‍റെ ഭാഗത്തു നിന്നും
യാതൊരു തരത്തിലുള്ള വീഴ്ചയും ഉണ്ടായില്ലെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ് പൊലീസ് ഇടപെട്ടത് കൂടാതെ കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്

You must be logged in to post a comment Login