Connect with us

Hi, what are you looking for?

News

താര പ്രതിഭകളായ മക്കൾ വീട്ടിൽ സജീവമായതിന്റെ സന്തോഷത്തിൽ മഞ്ജുവിന്റെ അമ്മ

 

രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ ആരംഭിച്ചതിൽ പിന്നെ ചലച്ചിത്ര താരങ്ങളായ മക്കളെയും ഭാര്യയെയും, ഭർത്താവിനെയും കുഞ്ഞുങ്ങളെയുമൊക്കെ കുറച്ച് നാളത്തേക്കെങ്കിലും തിരക്കുകളില്ലാതെ വീട്ടിൽ കിട്ടിയ സന്തോഷത്തിലാണ് ചലച്ചിത്ര താരങ്ങളുടെ കുടുംബങ്ങൾ. ലോക് ഡൗൺ സമയം വീട്ടിൽ ആനന്ദകരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ച് കഴിഞ്ഞു. ഈ ലോക് ഡൗൺ കാലത്ത് താരപ്രതിഭകളായ മക്കളെ വീട്ടിൽ കിട്ടിയ സന്തോഷത്താൽ അമ്മയെഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുകയാണ് മഞ്ജു വാരിയർ.

സിനിമയുടെ തിരക്കുകളിൽ പെട്ട് ഓടി നടന്നിരുന്ന തന്റെ രണ്ടു മക്കളെയും അടുത്തു കിട്ടിയ സന്തോഷത്തിൽ അവരുടെ വീട്ടിലെ ജോലികളെക്കുറിച്ച് വാചാലയാകുകയാണ് മഞ്ജുവിന്റെ അമ്മ. മക്കളെക്കുറിച്ച് മഞ്ജുവിന്റെ അമ്മ എഴുതിയ
കുറിപ്പുകൾ മഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ‘ഒരുപാട് വർഷങ്ങൾക്കു ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ചു പോകുന്നു എന്ന ശീർഷകത്തോടെയാണ് നടി, അമ്മ എഴുതിയ കുറിപ്പുകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

“ഇവിടെ എല്ലാവരും തിരക്കിലാണ്. കഥയെഴുത്തും സിനിമാചർച്ചകളുമായി തിരക്കുള്ള ഒരാൾ. അഭിനയവും നൃത്തവും ഒക്കെ
ഒക്കെയായി തിരക്കായി മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വീണു കിട്ടുന്ന ഒഴിവിൽ വിശ്രമിക്കാനെത്തുന്ന മറ്റൊരാൾ ഇവർ രണ്ടു പേരും ഇൗ വീട്ടിൽ ഇപ്പോൾ എന്നെക്കാൾ തിരക്കായി ഓടി  നടക്കുന്നു” ഇങ്ങനെയാണ് മഞ്ജുവിന്റെ അമ്മ ഗിരിജ വാരിയരുടെ കുറിപ്പ് തുടങ്ങുന്നത്. പ്രകൃതി വിഭവങ്ങളെ കുറിച്ചും പാചകത്തെ കുറിച്ചും സജീവമായി അടുക്കളയെ കുറിച്ചുമെല്ലാം മനസ്സ് നിറഞ്ഞ് എഴുതിയിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ.

മകനെ കുറിച്ചും മരുമകളെയും പേരക്കുട്ടികളെയും കുറിച്ചും എഴുത്തിൽ പ്രതിപാദിക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ തിരക്കുകളെല്ലാം ഒഴിഞ്ഞ് എല്ലാവരും ഒരുമിച്ചുണ്ടാകുന്നതെന്നും ഇതുകാണാൻ മഞ്ജുവിന്റെ അച്ഛനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം നിരാശയോടെ പ്രകടിപ്പിച്ചുകൊണ്ടുമാണ് അമ്മ കുറിപ്പ് നിർത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മഞ്ജു പങ്കുവെച്ച ഈ കുറിപ്പുകൾ വൈറലായി മാറിയത്.

 

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...