പങ്കജ് നയ്ന്‍ ഐപിഎസാണ് തന്റെ സോഷ്യല്‍മീഡിയയില്‍ കാറിൽ നിന്നും കുട്ടി റോഡിലേക്ക് വീഴുന്ന വീഡിയോ പങ്കുവെച്ചത്. കേരളത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കുളള മുന്നറിയിപ്പ് എന്ന നിലയിലാണ് പങ്കജ് നയ്ന്‍ ഐപി എസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളവ് തിരിയുന്ന സമയത്ത് സ്വിഫ്റ്റ് കാറിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്.
ഈസമയത്ത് റോഡിലൂടെ കടന്നുവരുന്ന മറ്റു വാഹനങ്ങൾ അപകടം മനസ്സിലാക്കി പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയത് അപകടം ഒഴിവാക്കി. കുട്ടി തെറിച്ചുവീണു എന്ന് മനസ്സിലാക്കിയ കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടിയുടെ അടുത്തേയ്ക്ക് ഓടിയെത്തി കുട്ടിയെയും എടുത്ത് കാറിലേക്ക് കൊണ്ടുപോകുന്ന ഭാഗത്താണ് വിഡിയോ അവസാനിക്കുന്നത്.
കുട്ടികളോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ സുരക്ഷ വളരെ പ്രാധാന്യമേറിയതാണ്. കാറില്‍ ഡോറിനോട് ചേര്‍ന്ന് കുട്ടികള്‍ ഇരിക്കുന്നില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്കായി കാറിൽ ഉള്ള സേഫ്റ്റി ലോക്ക്ന്റെ പ്രവർത്തനവും ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണ്.

You must be logged in to post a comment Login