റാന്നിയിലെ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ പത്തനംതിട്ടയിലെ രണ്ടു വയസുള്ള കുട്ടിയെ ജനറൽ ആശുപത്രിയിൽ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായ വെക്തി കുട്ടിയുമായി അടുത്ത ഇടപെഴലുകൾ നടത്തിയെന്നു വ്യക്തമായതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിൽ ഐസലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഇന്നലെ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിൽ രോഗം സ്ഥിരീകരിച്ച ആളുകളുമായി ബന്ധം പുലർത്തിയ 270 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരടക്കം 773 പേർ ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിൽ തന്നെ ഉണ്ടെന്നു ഫോൺ വിളിച്ചു ജില്ലാ ഭരണകൂടം ഉറപ്പു വരുത്തും.
ഇന്ന് എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ നീരീക്ഷണത്തിൽ കഴിയുന്ന രണ്ട് വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ പ്രത്യേകം സജ്ജീകരണം ഒരുക്കുമെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ് പറഞ്ഞു. കോവിഡ്–19നെ കുറിച്ചു വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

You must be logged in to post a comment Login