Connect with us

Hi, what are you looking for?

News

വീട്ടിലിരിക്കാത്തവർക്ക് പിടി വീഴും : അടച്ചുപൂട്ടി കേരളം, അറിയേണ്ടത് !

 

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അർധരാത്രി മുതൽ സംസ്ഥാനം ലോക്ക് ഡൗണിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . നിയന്ത്രണങ്ങൾ രാത്രി 12 മണിയോടെ പ്രാബല്യത്തിൽ വരും. മാർച്ച് 31 വരെയാണ് നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും, മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കും. ബാറുകൾ പ്രവർത്തിക്കില്ല. ബവ്റിജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ മാത്രം പ്രവർത്തിക്കും

, കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും കടകളുടെയും മറ്റു തുറക്കുന്ന സ്ഥാപങ്ങളുടെയും പ്രവർത്തനം.

രണ്ടു മണിവരെ ബാങ്കുകൾ പ്രവർത്തിക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. സംസ്ഥാന അതിർത്തി അടയ്ക്കും.ആശുപത്രിയും പെട്രോൾ പമ്പും പ്രവർത്തിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫിസുകൾ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടച്ചിടാനാണ് നിർദ്ദേശം.

വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങൾ, ടെലികോം എന്നിവ ജനങ്ങൾക്ക് തടസമില്ലാതെ ലഭിക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്യാംപുകൾ ഒരുക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം എത്തിക്കും. വിദേശത്തുനിന്ന് നേരത്തെ വന്നവരും ഉംറ കഴിഞ്ഞുവന്നവരും ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം. അവരുമായി സമ്പർക്കം പുലർത്തിയവരും അധികൃതരെ വിവരം അറിയിക്കണം.

അറിയണ്ട കാര്യങ്ങൾ .

ഗതാഗതം

∙ അതിര്‍ത്തികള്‍ അടയ്ക്കും , പൊതുഗതാഗതം നിര്‍ത്തും
∙ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും; കര്‍ശനപരിശോധന ഉണ്ടാകും

വീട്ടിലിരിക്കാത്തവരെ പിടികൂടും

∙ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും ചുമത്തും.
∙ ഫോണ്‍ ലൊക്കേഷനുകൾ നിരീക്ഷിക്കുകയും പട്ടിക അയല്‍വാസികള്‍ക്ക് നല്‍കുകായും ചെയ്യും
∙ ആള്‍ക്കൂട്ടം അനുവദിക്കില്ല
∙ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും

നോട്ടുകള്‍ അണുവിമുക്തമാക്കും

∙ നാണയങ്ങളും കറന്‍സി നോട്ടുകളും അണുവിമുക്തമാക്കും
∙ റിസര്‍വ് ബാങ്കിന്റെ സഹായം തേടും

കോവിഡ് ആശുപത്രി

∙ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് കോവിഡ് ആശുപത്രികള്‍ തുറക്കും

പിരിവുകള്‍ നിര്‍ത്തി

∙ വീടുകളിലെത്തി പണം പിരിക്കുന്നതിന് മൈക്രോഫിനാന്‍സിനടക്കം രണ്ടു മാസത്തേക്കു വിലക്ക്

ബിവറേജസ് തുറക്കും

∙ ബിവറേജസ് ഔട്‍ലെറ്റുകള്‍ സമയക്രമങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും

ബാങ്കുകള്‍ക്ക് സമയ നിയന്ത്രണം

∙ ബാങ്കുകള്‍ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....