കാസർകോട് ജില്ലയിലെ വോർകാടി പഞ്ചായത്തിലെ അതിർത്തിയാണ് കർണാടക മണ്ണിട്ട് അടച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ നാലു പ്രദേശങ്ങളിലുള്ള എല്ലാ അതിർത്തി റോഡുകളും ഇത്തരത്തിൽ മണ്ണിട്ട് അടച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിർത്തിയിൽ കാന്‍സര്‍ രോഗിയെപ്പോലും തടഞ്ഞുവച്ചിരിക്കുന്നു. വൻ പ്രതിഷേധത്തിനൊടുവിൽ മുത്തങ്ങയില്‍ തടഞ്ഞുവച്ച ലോറികള്‍ വിട്ടയക്കുകയുണ്ടായി.
ഈ സംഭവത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്കു കത്തയച്ചിട്ടുണ്ട്. ചരക്ക് നീക്കം സ്തംഭിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പു പാലിക്കുന്നില്ല എന്നു ഓര്‍മിപ്പിച്ചായിരുന്നു കത്ത്.

You must be logged in to post a comment Login