മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തി നായകനും സഹനടനും വില്ലനുമെല്ലാമായി മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. ഏറെ വിവാദങ്ങള്‍ക്കും ദുരുഹതകള്‍ക്കും വഴിയൊരുക്കിയാണ് പെട്ടന്നൊരു ദിവസം കലാഭവൻ മണി എല്ലാവരെയും വിട്ട് പിരിഞ്ഞത്. വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി കലാഭവൻ മണി ആരാധക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ജനുവരി ഒന്നിനാണ് കലാഭവന്‍ മണിയുടെ ജന്മദിനം. താരം ഇന്ന് ജീവിച്ചിരിക്കുകയായിരുന്നുവെങ്കിൽ തന്റെ 49-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു.
1971 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമാകുന്നത് . സിനിമരംഗത്തെ തുടക്കം കോമഡി വേഷങ്ങളിലൂടെയായിരുന്നു എങ്കിലും പിന്നീട് നായകനിലേക്കും വില്ലനിലേക്കും സഹനായകനിലേക്കുമെല്ലാം വളര്‍ന്നു. മലയാളത്തിന് പുറമേ തെലുങ്ക് ,തമിഴ് തുടങ്ങിയ ഭാഷകളിൽ കൂടി അവസരങ്ങൾ ലഭിച്ചതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു.
കലാഭവന്‍ മണി ചലച്ചിത്രലോകത്തു എത്തുന്നത് 1995 ല്‍ അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ്
എന്നാല്‍ സുന്ദര്‍ദാസ് – ലോഹിതദാസ് കൂട്ടുകെട്ടിലെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള സിനിമരംഗത്തു ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ മണിയുടെ പ്രകടനം പ്രേക്ഷക പ്രശംസ ഏറെ പിടിച്ചുപറ്റിയവയാണ്.
സിനിമകളിലെ പ്രകടനം മാത്രമല്ല നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം, എന്നിവയില്‍ കലാഭവൻ മാണി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു . നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറ സിനിമാ സംഗീതത്തിന് അനുയോജ്യമാകും വിധം അറുമുഖന്‍ വെങ്കിടേഷ് തുടങ്ങി പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികളും തന്റെതായ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്.
2016 മാര്‍ച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കലാഭവന്‍ മണിയുടെ അപ്രതീക്ഷിതമായ മരണം കേരളത്തില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. മണിയുടെ മരണം കൊലപാതകമാണ് എന്ന് വാര്‍ത്ത പ്രചരിച്ചതോടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടർന്നാണ് മണി മരിച്ചത് എന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.
കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിനയന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. 2018 ൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തില്‍ സെന്തില്‍ മണിയാണ് കലാഭവന്‍ മണിയുടെ വേഷം അഭിനയിച്ചത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത് .

You must be logged in to post a comment Login