ലോക്ക്ഡൗണില്‍ ജനങ്ങളെ വീട്ടില്‍ തന്നെയിരുത്താനുള്ള മാര്‍ഗ്ഗമായി ഇതിഹാസ പരമ്പരകളെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുന:സംപ്രേക്ഷണത്തിന് എത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിക്കപ്പെട്ട ആ മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് പുതിയ അനുഭവമാണ്.
ബി.ആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ശ്രീകൃഷണന്റെ വേഷത്തില്‍ എത്തിയത് നിതീഷ് ഭരദ്വാജാണ്. മഹാഭാരതത്തിലെ കൃഷ്ണ വേഷത്തിലേക്ക് വിധി പോലെ എത്തിയതിനെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നിതീഷ് ഭരദ്വാജ്.
മഹാഭാരത്തില്‍ അവസരം വന്നത് മറാത്തി, ഹിന്ദി നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാലത്താണ്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നും പറഞ്ഞു. പിന്നീട് എങ്ങനെയോ വിധി പോലെ ശ്രീകൃഷ്ണവേഷത്തിലെത്തുകയായിരുന്നു.
ബോളിവുഡിലെ സൂപ്പര്‍താരങ്ങളയ പലരും മഹാഭാരത്തില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നതാണ്. ഗോവിന്ദയെയാണ് അഭിമന്യുവിന്റെ വേഷത്തില്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയില്‍ അവസരം വന്നതു കൊണ്ട് അദ്ദേഹം പിന്മാറി.
ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ അമീര്‍ഖാന്‍ ചിത്രത്തില്‍ അവര്‍ നായികയായി. അതോടെ രൂപ ഗാംഗുലിയും രമ്യാകൃഷ്ണനുമായി അവസാന പട്ടികയില്‍. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാള്‍ നന്നായിരുന്നതിനാല്‍ ഒടുവില്‍ അവരിലേയ്ക്ക് ആ വേഷം എത്തപ്പെട്ടുവെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

You must be logged in to post a comment Login