Connect with us

Hi, what are you looking for?

News

അമിതവണ്ണം മുതല്‍ പ്രമേഹം വരെ , പരിഹാരം പ്ലാവിലയില്‍ !

 

നമ്മുടെ മുറ്റത്തും പറമ്പിലും കാണുന്ന പ്ലാവില ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നാണ് .എന്നാല്‍ ഇത് അധികമാരും ഉപയോഗിക്കാറില്ല . കാരണം ഇതിനെക്കുറിച്ച് ആര്‍ക്കും തന്നെ വെക്തമായ അറിവില്ല എന്നത് തന്നെയാണ് . പ്ലാവില കൊണ്ടുളള ഗുണങ്ങള്‍ അറിയാം !

പ്രമേഹം കുറയ്ക്കാന്‍

പ്രമേഹം ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല . ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. പ്ലാവില തോരന്‍ ഇതിനായി തയ്യാറാക്കാം. പ്ലാവില എടുക്കുമ്പോള്‍ തളിരില ഉപയോഗിക്കാന്‍ ശ്രമിക്കുക . പ്ലാവിലയില്‍ പ്രമേഹം ഇല്ലാതാക്കുന്നതിന് സഹായകരമായ ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം ആണിനേയും പെണ്ണിനേയും ഒരേ പോലെ തന്നെ കഷ്ടത്തിലാക്കാറുണ്ട് . ഇതിനു പരിഹാരത്തിനായി നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നുള്ളത് . വ്യായാമം ഒരു  പരിധി വരെ സഹായകരമാണെങ്കിലും അമിതവ്യായാമം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. ഈ പ്രശ്നങ്ങളിലേക്കെത്തും മുന്നേ അമിതവണ്ണത്തെ തുടക്കത്തിലേ തടയിടുന്നതിനും പ്ലാവില ഉപയോഗിക്കാവുന്നതാണ് .

ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്നതിന് വേണ്ടി വളരെ സഹായകരമായ ഒന്നാണ് പ്ലാവില. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം നല്ലതു പോലെ തളിരിലകളും അധികം മൂപ്പെത്താത്ത ഇലകളും മാത്രമേ ഉപയോഗിക്കാവൂ അല്ലെങ്കില്‍ കയ്പ്പ് രുചി വരാന്‍ സാധ്യതയുണ്ട്

അസിഡിറ്റിക്ക് ഉത്തമ പരിഹാരം

അസിഡിറ്റിയെന്ന പ്രശ്നത്തിന് പരിഹാരമായ ഒന്നാണ് പ്ലാവില തോരന്‍ , തോരന്‍ വെക്കുമ്പോള്‍ നല്ലതു പോലെ വെന്തതിന് ശേഷം മാത്രം കഴിക്കുക . തോരന് തയ്യാറാക്കുമ്പോലള്‍ നല്ലതു പോലെ നേര്‍മ്മയായി അരിഞ്ഞെടുക്കണം. അതില്‍ അല്പം ചെറുപയര്‍കൂടി ചേര്‍ക്കുന്നത് തോരന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം പ്രായമായവരെ മാത്രമല്ല ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തടവുന്നതും ചൂടു പിടിക്കുന്നതും എല്ലാം സന്ധിവാതം പോലുള്ള അസ്വസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായകരമാണ് .”

ഗ്യാസിന്

ഗ്യാസിന് പ്ലാവില നല്ലൊരു പരിഹാരമാണ്. പ്ലാവിലയുടെ ഞെട്ടാണ് ഇതിനായി ഉപയോഗിക്കേണ്ടത് , ഒപ്പം ജീരകവും. ജീരകവും പ്ലാവിലയുടെ ഞെടുപ്പും ഉപയോഗിച്ചുള്ള ഈ മരുന്നുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പ്ലാവിലയുടെ ഞെട്ട് അരച്ചെടുത്ത് ജീരകവും ചേര്‍ത്ത് കഴിക്കുക. ഇത് ഗ്യാസ്,അസിഡിററി തുടങ്ങിയ പ്രശ്ങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു അടുക്കളക്കൂട്ടാണ്. നല്ല ദഹനത്തിന് ഇതു സഹായിക്കുന്നു. ശരീരത്തിലെ ഉപാചയ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കുന്നു.”

വായിലെ അൾസറിന്

വായിലെ അൾസർ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് .എന്നാൽ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അത് തനിയേ മാറും എന്നത് കൊണ്ട് ഇതിന് പരിഹാരം കാണാൻ പലരും കാര്യമായി ശ്രമിക്കാറുമില്ല . പക്ഷെ ആ നാലോ അഞ്ചോ ദിവസം വളരെ കഠിനമായി തന്നെ ഇത്തരം പ്രതിസന്ധികള്‍ നമ്മളെ ബാധിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് വേണ്ടി പ്ലാവില കത്തിച്ച് ഉണക്കിയ ശേഷം ഈ ചാരം അള്‍സര്‍ ഉള്ള സ്ഥലത്ത് തേക്കുക . ദിവസവും മൂന്ന് തവണയെങ്കിലും ഇത് ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകും .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കണ്ടറി...