Connect with us

Hi, what are you looking for?

News

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് !

ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ  ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്‌റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ട് .

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. പ്രായമാകും തോറും ഓര്‍മശക്തി കുറയുന്നത് സാധാരണമാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ പ്രശ്‌നം ഒഴിവാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുമത്രേ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം.
പ്രായമായവരില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം തെളിയിച്ചത്. ബീറ്റ്‌റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് ലെറ്റ്ജ്യൂസ് മുതലായവ   കൂടുതൽ കഴിക്കുന്നത് വഴി   ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്‌സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു. ഡയറ്ററി നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്.
നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ ഡയറ്ററി നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്. പഠനത്തിനു വിധയേമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ ഡയറ്ററി നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്‍കി.ഡയറ്ററി നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഔണ്‍സ് ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നല്‍കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.
പിറ്റേന്നു രാവിലെ പതിവുപോലെ 10 മണിക്കൂര്‍ നിരാഹാരത്തിനു ശേഷം എത്തിയ ഇവര്‍ക്ക്  പ്രഭാതഭക്ഷണം നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതഭക്ഷണ ത്തിനു മുന്പും ശേഷവും ശരീരത്തിലെ നൈട്രേറ്റ് നില അറിയാന്‍ രക്തപരിശോധന നടത്തി. പഠനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലും ഓരോരുത്തരിലും ഇതേരീതി ആവര്‍ത്തിച്ചു.നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു.
പ്രായമാകുമ്പോൾ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള രക്തപ്രാവാഹം കൂടിയതായി തെളിഞ്ഞു.പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്‌യുമെന്നു തെളിഞ്ഞു. വേക്‌ഫോറസ്റ്റ് സര്‍വകലാശാലയി ലെ ട്രാന്‍സ്‌ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം നൈട്രിക് ഓക്‌സൈഡ് സൊസൈറ്റിയുടെ ജേണലായ നൈട്രിക് ഓക്‌സൈഡ്, ബയോളജി ആന്‍ഡ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...