ഓർമ്മയിൽ കെ.എം മാണി  !

0
131

കേരള കോൺഗ്രസ് മുൻ ചെയർമാൻ കെ എം മാണി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുമ്പോള്‍  പകരം വെക്കാനില്ലാത്ത ഒരു നേതാവിന്റെ അഭാവത്തെ   ഓർമ്മിപ്പിക്കുകയാണ് ഈ ചരമ വാർഷികവും. ലോക് ഡൗൺ വേളയായതിനാൽ അനുസ്മരണ പരിപാടികൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് പാർട്ടി പ്രവർത്തകർ സ്മൃതി ദിനം ആചരിക്കാനായി തീരുമാനിച്ചിട്ടുള്ളതെന്ന് ജോസ് കെ മാണി പറഞ്ഞു.

കോവിഡ് രോഗബാധയെ ചൊല്ലി കേരളം മുഴുവൻ പ്രതിസന്ധി നേരിടുമ്പോഴും മാണി സാറിന്റെ അഭാവം തൊട്ട് അറിയുന്നുണ്ട് ജനങ്ങൾ.
“നിയമസഭയ്ക്കകത്തും പുറത്തും ഓരോ സന്നിഗ്ദ്ധഘട്ടത്തിലും ഞങ്ങൾ അദ്ദേഹത്തിന്റെ അഭാവം തൊട്ടറിയുന്നു. പ്രശ്നങ്ങൾ വരുമ്പോൾ മാണിസാർ ഉണ്ടല്ലോ എന്ന ആത്മബലം യുഡിഎഫിനെ കാത്തുപോന്നിരുന്നു.ആ ശൂന്യതയാണ് വേദനയോടെ ഉൾക്കൊള്ളുന്നത്” എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ എം മാണിയെ അനുസ്മരിച്ചു പറഞ്ഞത്.

കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്.25 വര്‍ഷം മന്ത്രി‌‌‍‌‌ , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്.1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം.
കഴിഞ്ഞ വർഷം ഇതേ ദിനം വിടവാങ്ങിയത് ജനകീയ രാഷ്ട്രീയത്തിന്‍റെ എക്കാലത്തെയും വലിയ പ്രയോക്താവാണ്. ഇന്നും ജനമനസ്സുകളിൽ പാലായുടെ സ്വന്തം മാണി സാറിന്റെ ഇരിപ്പിടം ഒഴിഞ്ഞ് തന്നെ കിടക്കുന്നു.