മരവെള്ളച്ചാലിലെ ആദിവാസി സങ്കേതത്തിനു സമീപം തേനീച്ചയുടെ ആക്രമണത്തെ തുടർന്നു പോത്ത് ചത്തു. തേനീച്ചകളുടെ ആക്രമണം രൂക്ഷമായതോടെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മരവെള്ളച്ചാലിലെ ആദിവാസി സങ്കേതത്തിലെ കുന്നുംപുറത്ത് അനിൽകുമാറിന്റെ കുടുംബത്തെയാണു മാറ്റിപ്പാർപ്പിരിക്കുന്നത്. കുത്തേറ്റ പോത്തിനു ചികിത്സ നൽകിയെങ്കിലും 2 ദിവസത്തിനുള്ളിൽ ചത്തു പോവുകയായിരുന്നു. അനിൽകുമാറിന്റെ വീടിനു മുന്നിലായി 70 അടിയോളം ഉയരത്തിലുള്ള മരത്തിലാണു തേനീച്ചയുടെ കൂട്. വനം വകുപ്പ് അധികൃതർ വിവരം അറിയിച്ചിട്ടും എത്തിയില്ല. സ്ഥിരമായി മരത്തിൽ തേനീച്ച ഉണ്ടാവുന്നതിനാൽ മുകൾഭാഗത്തെ ചില്ലകൾ മുറിച്ച് നീക്കണമെന്ന ആവശ്യവുമായി കുടുംബം വനം വകുപ്പ് അധികൃതരെ സമീപിച്ചു.

You must be logged in to post a comment Login