ഓൺലൈൻ ഏജൻസികളുമായി സംസ്ഥാനത്തു പച്ചക്കറി വിതരണ പ്രതിസന്ധി പരിഹരിക്കാൻ ഇന്നു ധാരണയിലെത്തും . നിലവിൽ ഓൺലൈൻ സംവിധാനം വഴി പഴം–പച്ചക്കറി വിതരണം നടക്കുന്നത് തിരുവനന്തപുരം, കൊച്ചി നഗര കേന്ദ്രങ്ങളിൽ മാത്രമാണ് . സംസ്ഥാനത്തുടനീളം ഇവയുടെ വിതരണത്തിനായി ഏജൻസികളുടെ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്നു തീരുമാനം കൈക്കൊള്ളുമെന്നു കൃഷിവകുപ്പ് അറിയിച്ചു.ഏജൻസികൾ പ്രവർത്തിക്കുക ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെയാകും. പഴം പച്ചക്കറി ഉൽപന്നങ്ങൾക്കു നിലവിൽ ലഭ്യതക്കുറവില്ലെന്നാണ് ഹോർട്ടികോർപ് വിലയിരുത്തൽ.
ഇന്നു മുതൽ സപ്ലൈകോ കൊച്ചി നഗരത്തിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യും. ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോയുമായാണ് ഇതിനുള്ള കരാർ ആയിരിക്കുന്നത്. സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു 8 കിലോമീറ്റർ പരിധിയിൽ പ്രാരംഭ നടപടി എന്ന നിലയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കും, തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഇ–പെയ്മെന്റിലൂടെ ഓർഡർ ചെയ്താൽ 40– 50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

You must be logged in to post a comment Login