വടക്കാഞ്ചേരി : കണമ്പ്രാ പരുവാശ്ശേരില്‍, മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയ മകനെ അച്ചന്‍ വെട്ടിക്കൊന്നു. കുന്നംങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ 36 വയസ്സുള്ള ബേസില്‍ ആണ് കൊല്ലപ്പെട്ടത്.
ഇസ്രായേലില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന ബേസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍ ഉണ്ടായിരുന്നു. തികഞ്ഞ മദ്യപാനിയായിരുന്ന ബേസില്‍ സ്ഥിരമായി മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. മകന്റെ മദ്യപാനം പിതാവായ മത്തായിയെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയ ബേസിലിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം രാത്രി 1 മണിയോടെ മത്തായി തന്റെ സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കാണുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് 10 മണിക്ക് തന്നെ ബേസിലിന്റെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു . തുടര്‍ന്ന് മത്തായിയെ അറസ്റ്റ് ചെയ്തു.

You must be logged in to post a comment Login