വീണ്ടും വ്യാജ സന്ദേശം. ഈ പ്രാവശ്യം രത്തൻ ടാറ്റയുടേതെന്ന് എന്ന് പറഞ്ഞാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്
തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശം വ്യാജമെന്ന് രത്തന്‍ ടാറ്റ. ലോക്ക് ഡൗണിനു ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചെത്തും എന്ന സന്ദേശം ആണ് രത്തന്‍ ടാറ്റയുടെ ചിത്രം അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.എന്നാല്‍ ഈ സന്ദേശം താന്‍ എഴുതിയതല്ലെന്ന് രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക അക്കൗണ്ടിലൂടെ പറയുമെന്നും രത്തന്‍ ടാറ്റ പറഞ്ഞു.
കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ചയുണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വിദഗ്ദർക്ക് മാനുഷിക പ്രോത്സാഹനത്തേക്കുറിച്ചോ കഠിനാധ്വാനത്തേക്കുറിച്ചോ അറിയില്ല.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭാവിയുണ്ടാവില്ലെന്ന് പറഞ്ഞ വിദഗ്ദരെ തിരുത്തിക്കൊണ്ടല്ലേ ജപ്പാന്‍ തിരിച്ച് വന്നത്. അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തുടച്ച് മാറ്റുമെന്നും വിദഗ്ദരാണ് പറഞ്ഞത്. എയറോഡയനാമിക്സ് അനുസരിച്ച് തേനീച്ച വിഭാഗത്തിലുള്ള ബംബിള്‍ ബീയ്ക്ക് പറക്കാന്‍ സാധിക്കില്ല, പക്ഷേ അവ പറക്കുന്നില്ലേ. ഇത്തരത്തില്‍ തന്നെയാണ് കൊറോണ വൈറസിന്‍റെ കാര്യവും. കൊറോണ വൈറസിന് അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ച് വരും എന്നായിരുന്നു രത്തന്‍ ടാറ്റയുടേതായി പ്രചരിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

You must be logged in to post a comment Login