രാജ്യത്ത് കോവിഡ് വ്യാപനവും ,ലോക്ക്ഡൗൺ സാഹചര്യങ്ങളും തുടരുന്ന സാഹചര്യത്തിൽ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽ ( ഇ .പി . എഫ് ) നിന്നും വരിക്കാർക്ക് അവരുടെ നിക്ഷേപത്തിന്റെ കുറച്ചു ഭാഗം ഓൺലൈൻ വഴി തിരിച്ചെടുക്കുവാൻ സാധിക്കുന്നതാണ് . ലോക്ക്ഡൗൺ മൂലം ഉണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു പരിധിവരെ വരിക്കാർക്ക് ഇതുമൂലം കഴിയും എന്നാണ് നിരീക്ഷിക്കുന്നത് .
ഓൺലൈൻ ആയി അപേക്ഷ നൽകിയാൽ മൂന്നുദിവസത്തിനകം അപേക്ഷ സ്വീകരിച്ചുവോ ,ഇല്ലയോ എന്ന് അപേക്ഷകനെ അറിയിക്കുന്നതാണ് .ഇതിനായി ആദ്യം ചെയ്യേണ്ടത് നിക്ഷേപകന്റെ യു .എ .ൻ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം .എല്ലാ വരിക്കാർക്കും യു .എ .എൻ നമ്പർ തൊഴിൽ ഉടമകൾ (കമ്പനി ) വഴി ലഭിക്കുന്നതാണ് .
പണം പിൻവലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1.യു .എ .ൻ നമ്പർ ആക്ടിവേറ്റ് ചെയ്തിരിക്കണം
2 .ബാങ്കിൻറെ അക്കൗണ്ട് വിവരങ്ങൾ ഐ എഫ് സി കോഡ് മുതലായ വിവരങ്ങൾ നൽകിയിരിക്കണം
3 .യു .എ .ൻ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം.
4 . ഇ പി എഫ് ഒ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആക്ടീവ് ചെയ്തിരിക്കുന്ന യു. എ. ൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് .
കൊറോണ വൈറസ് വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ വരിക്കാരുടെ ജനനതീയതി രേഖകൾ ശരിയാക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നു.വരിക്കാരുടെ ജനനത്തീയതികൾ തമ്മിൽ മൂന്നുവർഷത്തെ അന്തരം ഉണ്ടെങ്കിൽ ആധാർ കാർഡിലെ ജനന തിയ്യതി ഔദ്യോഗിക ജനനത്തീയതിയായി അംഗീകരിക്കുന്നതാണ്. ഈ മാറ്റത്തിനു വേണ്ടി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് . അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ ജനനത്തീയതി രേഖകൾ അപ്പോൾ തന്നെ യൂണിക് ഐഡൻറിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഓൺലൈനിലൂടെ നിയമസാധുത ആക്കുന്നതിന് ലഘുവായ നടപടിക്രമങ്ങളിലൂടെ എംപ്ലോയീസ് പ്രൊവിഡൻറ് സംഘടനയ്ക്ക് സാധിക്കും.ഇ പി എഫ് ഒ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആക്ടീവ് ചെയ്തിരിക്കുന്ന യു. എ. എൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ഓൺലൈനായി ജനനത്തീയതി മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് .

You must be logged in to post a comment Login