Connect with us

Hi, what are you looking for?

News

ക്യാന്‍സര്‍ വന്നവരെല്ലാം മരിക്കണമെന്നില്ല, ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞയാളെ വിവാഹം കഴിച്ചാല്‍ ക്യാന്‍സര്‍ പകരില്ല; വായിക്കണം ഈ ഡോക്ടറുടെ ജീവിതാനുഭവം

നമുക്കിടയില്‍ ദിനംപ്രതി ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഏറിവരികയാണ്. ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍മുതല്‍ മറ്റുള്ളവര്‍ക്കിടയില്‍ സഹതാപതരംഗം തുടങ്ങുകയായി. എന്നാല്‍, എന്തുകൊണ്ടോ ചെറുപ്പക്കാരായ ക്യാന്‍സര്‍ രോഗികള്‍ വിവാഹ ജീവിതത്തില്‍ നിന്നും അകന്നുപോകുകയാണ്. ഇക്കാര്യത്തില്‍ സ്വന്തം ജീവിതാനുഭവം തന്നെ തുറന്നുകാട്ടി ഈര്‍ജ്ജം പകരുന്ന ഡോ.അഞ്ജു.എസ്.കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനം ഏറ്റെടുത്തിരിക്കുകയാണ്.

ക്യാന്‍സര്‍ വന്നവരെല്ലാം മരിക്കണമെന്നില്ല…. ക്യാന്‍സര്‍ എന്നത് ഒന്നിന്റേം അവസാനം അല്ല പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്…. ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞയാളെ വിവാഹം കഴിക്കുന്നതിലൂടെ രോഗം പകരില്ല…. എന്നിങ്ങനെയുള്ള വാചകങ്ങള്‍ തന്നെയാണ് ഡോക്ടറുടെ പോസ്റ്റിന്റെ ഈ പ്രീതിക്ക് പിന്നില്‍

ഡോക്ടറുടെ ഫേസ്ബുക്ക് പോസറ്റ് ഇങ്ങനെ:

ക്യാന്‍സറിന്  പ്രണയം തോന്നിയ ഒരാളെ ഞാന്‍ പ്രണയിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ചു അവനെ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ അതിജീവന കഥ….

നമസ്‌കാരം
ഞാന്‍ ഡോ:അഞ്ജു എസ്സ് കുമാര്‍
ഇവിടെ കുറച്ചു പേര്‍ക്ക്  എന്നെ അറിയാമെന്നു വിചാരിക്കുന്നു.
ഇന്ന് ഞങ്ങളുടെ രണ്ടാമത് വിവാഹ വാര്‍ഷികമാണ്. എനിക്കും ഒരു അതിജീവനത്തിന്റെ കഥ നിങ്ങളോട് പറയാന്‍ ഉണ്ട്.
പ്രണയം തോന്നാത്തവരായി  ആരുമില്ല..എനിക്കും ഒരാളോട് പ്രണയം തോന്നി… എപ്പോളും ചിരിച്ച മുഖവും എന്തിനും പോസിറ്റീവ് മറുപടി നല്‍കുന്ന ഒരാളോട്. അങ്ങനെ ഞാന്‍ അത് തുറന്ന് പറഞ്ഞു.അത് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല.

എനിക്ക് ബ്ലഡ് ക്യാന്‍സറാണ് കീമോ തെറാപ്പി ട്രീറ്റ്മെന്റ് നടക്കുവാണ് ..ഇനി എന്നോട് ഇഷ്ടം തോന്നുണ്ടോന്നു ഒരു ചോദ്യം കൂടെ ഇങ്ങോട്ട്.

ഇത് കേട്ട നിമിഷം എനിക്ക്  ഒന്നും പറയാന്‍ സാധിച്ചില്ല.. എപ്പോഴും ചിരിച്ച മുഖത്തിനുള്ളില്‍ ഇത്രയേറെ വിഷമം ഉണ്ടെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. ഇത് അറിഞ്ഞ നിമിഷം അടുത്തതെന്ത് എന്നൊരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു..അതിന് ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. ഞങ്ങള്‍ ഒന്നിക്കണം എന്ന് ഉള്ളത് ദൈവനിശ്ചയമാണ്. ഒരു ഡോക്ടര്‍ ആയ ഞാന്‍ ഈ ഒരു രോഗം കാരണമാക്കി എന്റെ ഉള്ളിലെ ഇഷ്ടം മായിച്ചു കളഞ്ഞാല്‍ ഞാന്‍ എന്റെ മനസാക്ഷിയോട് തന്നെ ചെയ്യുന്ന ഒരു വലിയ തെറ്റ് ആണെന്ന് മനസിലാക്കി. അപ്പോള്‍ ഞാന്‍ തിരിച്ച് അങ്ങോട്ട് ചോദിച്ചു.

‘ക്യാന്‍സര്‍ വന്നവര്‍ ആരും കല്യാണം കഴിക്കില്ലേ?’

അതിന് മറുപടി ഇതായിരുന്നു

‘ ഇപ്പോള്‍ അങ്ങാനൊക്കെ തോന്നും പിന്നെ ഇതൊരു തെറ്റായ തീരുമാനം ആണെന്ന് മനസിലാക്കും. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ അത് എന്റെ ഉള്ളില്‍ ഒതുക്കിക്കോള്ളാം. നീ പറഞ്ഞ കാര്യം ഞാന്‍ ഇപ്പോള്‍ തന്നെ മറന്നേക്കാം,’

അപ്പോള്‍ ഞാന്‍ പറഞ്ഞു.

‘ക്യാന്‍സര്‍ ആരുടെയും സ്വന്തം അല്ല. അത് എനിക്കും വന്നേക്കാം..പിന്നെ നാളെ ഞാന്‍ കല്യാണം കഴിക്കുന്നയാള്‍ക്കും വരാം.’

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിച്ചു അവസാനം ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു..പിന്നെ ഒന്നും നോക്കിയില്ല 2 വര്‍ഷത്തെ ട്രീറ്റ്മെന്റ് ‘acute lymphoblastic leukemia ‘യ്ക് ഞാന്‍ തന്നെ RCC യില്‍ കൂടെ പോയി കംപ്ലീറ്റ് ചെയ്തു..അതിനു ശേഷം 2018 ഏപ്രില്‍ 8 ന് ഞങ്ങള്‍ എല്ലാരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങി.
പിന്നെ ഇതില്‍ എല്ലാം ഉപരി ഞങ്ങള്‍ ഒന്നിക്കാന്‍ ഇടയാക്കിയ ഒരാള്‍ ഉണ്ട്. ഞങ്ങളുടെ രണ്ട് പേരുടെയും പ്രിയ സുഹൃത്ത് ജോമോന്‍ അവനിലൂടെയാണ് രണ്ട് പാതയില്‍ പോയിരുന്ന ഞങ്ങള്‍ ഒരു പാതയില്‍ ആകാന്‍ ഇടയായത്..

ഇപ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാര്‍ഥനയും സ്‌നേഹവും കൊണ്ട് സന്തോഷമായി ജീവിക്കുന്നു. ഇന്ന് ഞങ്ങളുടെ 2 മത് വിവാഹ വാര്‍ഷികമാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 6മാസം പ്രായമായ ഒരു പൊന്നു മോളും ഉണ്ട്.ഇപ്പോള്‍ 6 മാസത്തില്‍ ഒരിക്കല്‍  RCC യില്‍ ചെക്കപ്പ് ഉണ്ട്.ഇനി അടുത്ത ചെക്കപ്പ് ജൂണില്‍ ആണ്. ഇതുവരെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് പോയത് ഇനി ഞങ്ങള്‍ മൂന്നുപേരും കൂടിപോകും.

ഇതുവരെ ഞങ്ങള്‍ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. നാളത്തെ കാര്യം നമ്മള്‍ ആരും തീരുമാനിക്കുന്നതല്ല. നമ്മുക്ക് പ്രവചിക്കാനും സാധിക്കില്ല. അത് ദൈവത്തിന്റെ കയ്യിലാണ്. ഇപ്പോള്‍ ഞാന്‍ ഇതു ഇവിടെ പറയാന്‍ ഉണ്ടായ സാഹചര്യം എന്തെന്നാല്‍ ഞങ്ങളെ അറിയാവുന്ന കുറച്ച് പേരുടെ സംശയം തീര്‍ക്കാനാണ്.

ക്യാന്‍സര്‍ വന്നവര്‍ എല്ലാവരും മരിക്കണമെന്നില്ല.ക്യാന്‍സര്‍ എന്ന രോഗം പകരുന്നതല്ല അതുകൊണ്ട് തന്നെ. ക്യാന്‍സര്‍ ട്രീറ്റ്മെന്റ് കഴിഞ്ഞ ആളെ കല്യാണം കഴിച്ചാല്‍ നമുക്ക് ഒരിക്കലും ക്യാന്‍സര്‍ വരില്ല .ഉണ്ടാവുന്ന കുഞ്ഞിനും വരണമെന്നില്ല. പിന്നെ ഈ പറയുന്നവര്‍ ആരും എനിക്ക് ഇതിലും നല്ലൊരു ജീവിതവും കിട്ടാത്തതില്‍ വിഷമിക്കേണ്ട. ഇത് എന്റെ അഹങ്കാരം കൊണ്ട് പറയുകയല്ല. ഇത് പോലുള്ളവരുടെ സംസാരം കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണ് ഉണ്ടാകുന്നത്. ദയവുചെയ്ത് അറിഞ്ഞുകൊണ്ട് ആരേം വേദനിപ്പിക്കാതെ ഇരിക്കുക.
എഴുതാന്‍ ആണേല്‍ ഒരുപാട് ഉണ്ട്. അതുകൊണ്ട് വലിച്ചു നീട്ടാതെ ഞാന്‍ ഇവിടെ നിര്‍ത്തുന്നു.

ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ പറയണം എന്ന് വിചാരിച്ചതല്ല..സാഹചര്യം മാത്രമാണ് എന്നെക്കൊണ്ട് ഇത് ഇവിടെ പറയിച്ചത്..ഞാന്‍ അരുടേം മുന്നില്‍ ഒന്നും മറച്ചു വെക്കുന്നില്ല..മാത്രമല്ല ഇവിടെ പുതിയതായി ട്രീറ്റ്മെന്റ് തുടങ്ങുന്നവര്‍ക്കു ഒരു ആത്മവിശ്വാസം കൂടാനും കൂടിയാണ്…

ക്യാന്‍സര്‍ എന്നത് ഒന്നിന്റേം അവസാനം അല്ല പുതിയൊരു ജീവിതത്തിന്റെ തുടക്കം ആണെന്ന് എല്ലാരും മനസിലാക്കണം

സ്‌നേഹപൂര്‍വം
ഡോ:അഞ്ജു എസ്സ് കുമാര്‍.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...