ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് ധനുഷ് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എന്നാല്‍ ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. മിത്രൻ ജവഹര്‍ ആയിരിക്കും സിനിമയുടെ സംവിധാനം നിര്‍വഹിക്കുക. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷൻ ത്രില്ലര്‍ മൂഡിലുള്ള ഈ സിനിമയുടെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയ ധനുഷ് ചിത്രമായ അസുരന്‍ വന്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.

You must be logged in to post a comment Login