Connect with us

    Hi, what are you looking for?

    News

    ഒരു കൂട്ടം ആളുകൾ ഇപ്പോഴും അമ്മയെയും,പെങ്ങളെയും തിരിച്ചറിഞ്ഞിട്ടില്ല:കേരളത്തിൽ നട്ടെല്ലുള്ള പോലീസ് ഉണ്ടെന്നെങ്കിലും അവർ തിരിച്ചറിയട്ടെ !

    അമ്മയെയും ,പെങ്ങളെയും തിരിച്ചറിയാത്ത ഒരു കൂട്ടം ആളുകൾ ഒരിക്കൽ കൂടി വ്യാജ അശ്ലീല വീഡിയോകളും , ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുകയാണ് . ഈ പ്രവിശ്യം മിനിസ്‌ക്രീന്‍ താരം ജൂഹി റുസ്തഗിയാണ് അവരുടെ ഇര

    തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ്  ഇപ്പോൾ നടി . മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് വ്യാജ അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്.
    ഈ വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് താരം എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു . .

    ജൂഹിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ – ചൂണ്ടി കാട്ടി .കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ……

    സസ്‌നേഹം
    Juhi Rustagi……

    താരം പൊലീസിനു നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ:

    ജൂഹി റുസ്തഗി (22) എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാജവിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. മനഃപൂർവം അപവാദപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ അശ്ലീല ചിത്രങ്ങൾ വ്യാപകമായി നിർമിക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എനിക്ക് അറിയാവുന്ന എന്നെ അറിയാവുന്ന ആളുകൾ ഇന്നലെ എന്നെ വിളിക്കുമ്പോഴാണ് ഞാൻ ഈ വിവരം അറിയുന്നത്. തുടർന്ന് പലരും എനിക്ക് സ്ക്രീൻ ഷോട്ടുകൾ അയച്ചുതന്നു. എന്റെ അന്വേഷണത്തിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അടക്കണം സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുവെന്ന് ബോധ്യമായി. ഇത് മനഃപൂർവം എന്നെ സമൂഹമധ്യത്തിൽ താറടിച്ചുകാണിക്കുവാനും   .  മാനസിക സമ്മർദം ഉയർത്തി എന്നെയും എന്റെ കുടുംബത്തിനെയും നശിപ്പിക്കുവാനും ആണ്  ഇതിനു പിന്നിലുള്ളവരുടെ ശ്രമം. സോഷ്യൽമീഡിയയിൽ എന്റെ പേരിലെന്ന് പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ദുഷ്ടശകിതകളെ കണ്ടെത്തി കർശനശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    പുതുപ്പള്ളി പരീക്ഷണത്തില്‍ കാലിടറിവീണ് ഇടതുമുന്നണി. ശക്തി കേന്ദ്രങ്ങള്‍ അടക്കം എല്ലായിടത്തും എല്‍ഡിഎഫ് വന്‍ വീഴ്ചയാണ് നേരിട്ടത്. യുഡിഎപ് കുതിപ്പില്‍ ജെയ്ക് സി തോമസിന് ഒരു ഘട്ടത്തിലും നിലം തൊടാനായില്ല. പാര്‍ട്ടി കണക്കുകള്‍ എല്ലാം...