വാഷിംഗ്ടണ്‍: കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം ഈനാംപേച്ചിയാണെന്ന സംശയം ബലപ്പെടുന്നു. ചൈന, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഗവേഷണത്തെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.
ഈനാംപേച്ചി വിഭാഗത്തില്‍ പെട്ട പാന്‍ഗൊലിന്‍ എന്ന ജീവിയുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിച്ച വൈറസിന്റെ ജനിതക ഘടനയ്ക്ക് കൊവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസുമായി 91 ശതമാനം സാമ്യമുണ്ടെന്ന് ഗവേഷക സംഘം പറയുന്നു.
വൈറസിന്റെ ഉറവിടം വവ്വാലുകള്‍ ആണെന്നും എന്നാല്‍ ഇവയില്‍ നിന്ന് നേരിട്ടല്ല മനുഷ്യരിലേക്ക് വൈറസ് എത്തിയത് എന്നുമായിരുന്നു ഗവേഷകരുടെ ആദ്യ കണ്ടെത്തല്‍. വവ്വാലില്‍ നിന്ന് ഉത്ഭവിച്ച സാര്‍സ്, നിപ പോലുള്ള രോഗങ്ങളും പന്നി, വെരുക് പോലുള്ള ജീവികള്‍ വഴിയാണ് മനുഷ്യരിലേക്കെത്തിയത്.
വുഹാന്‍ മാംസമാര്‍ക്കറ്റ്
കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ മാംസ മാര്‍ക്കറ്റുകളില്‍ ഈനാംപേച്ചി ഇറച്ചി സുലഭമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്ന മൃഗങ്ങളിലൊന്നാണ് ഈനാംപേച്ചികള്‍. ഇവയുടെ പുറംതോട് മരുന്നായും ഉപയോഗിക്കാറുണ്ട്.
ഈനാംപേച്ചിയാണ് വൈറസ് വാഹകര്‍ എന്ന കാര്യം ഇതുവരെ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല. ഇവയുടെ ശരീരത്തിലെ രാസവസ്തുക്കള്‍ക്ക് വൈറസിനെ രൂപമാറ്റത്തിന് വിധേയമാക്കാനുള്ള ശേഷിയുണ്ടെങ്കിലും എരുമ, പൂച്ച ആട്, പ്രാവ് എന്നിവയെല്ലാം രോഗ വാഹകരുടെ പട്ടികയിലുണ്ട്.
പാന്‍ഗൊലിന്‍
ഉറുമ്ബുതീനി വിഭാഗത്തില്‍ പെട്ട ജീവി
ലോകത്ത് ഏറ്റവും കൂടുതല്‍വേട്ടയാടപ്പെടുന്ന ജീവി വര്‍ഗങ്ങളില്‍ ഒന്ന്
വംശനാശഭീഷണിയുടെ വക്കില്‍

You must be logged in to post a comment Login