സംസ്ഥാനത്തു വച്ച് കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്തതായി സൂചന. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ബ്രിട്ടീഷ് പൗരനൊപ്പം നാട്ടുകാരിൽ ചിലർ സെൽഫിയെടുത്തതായും റിപ്പോർട്ടുകളുണ്ട്. കുട്ടനെല്ലൂർ കൂടാതെ തൃശ്ശൂർ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ബ്രിട്ടീഷ് പൗരൻ സന്ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരുമായി ഇയാള്‍ സംസാരിച്ചിരുന്നു. ക്യൂരിറ്റി ജീവനക്കാരനാണ് കുട്ടനെല്ലൂർ ഉത്സവത്തെക്കുറിച്ച് വിദേശികളോട് പറഞ്ഞത്. ബ്രിട്ടീഷ് പൗരൻ അതിരപ്പള്ളിയും ചെറുതുരുത്തിയും നേരത്തെ സന്ദര്‍ശിച്ചിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്നാണ് ഇന്നലെ ആരോഗ്യ വകുപ്പ് ഇയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടത്. തിരികെ പോകാനായി വിമാനത്താവളത്തിൽ എത്തിയ വിദേശിയെ വിമാനത്താവള അധികൃതർ പരിശോധനക്കിടെ പിടികൂടുകയായിരുന്നു. ഇയാളും ഭാര്യയും ഇപ്പോൾ ഐസൊലേഷനിലാണ്.
കേരളത്തിൽ ഇന്നല വൈകീട്ടോടെ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് . ഇതോടെ വൈറസ് ബാധിതരായി ചികിത്സയിലുള്ളവർ 21 പേരായി .അതെ സമയം ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നു ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 115 ആയി ഉയർന്നിട്ടുണ്ട്.

You must be logged in to post a comment Login