കണ്ണുര്‍: ലണ്ടനില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജാണ് ഇന്ന് (തിങ്കളാഴ്ച) മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇന്ന് മരിച്ച സിന്റോ ജോര്‍ജ്. കഴിഞ്ഞ പത്തുവര്‍ഷമായി യുകെയിലായിരുന്നു സിന്റോയും കുടുംബവും.
കൊല്ലം ഓടനാവട്ടം സ്വദേശിനി ഇന്ദിര ഭാരതി എന്ന സ്ത്രീ നേരത്തെ ലണ്ടനില്‍ മരിച്ചിരുന്നു. കൊട്ടാരക്കര സ്വദേശിനിയായ ഇവര്‍ ലണ്ടനില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. സെന്റ് ജോര്‍ജ് ആശുപത്രിയിലായിരുന്നു മരണം. ഇതിനിടെയാണ് മറ്റൊരു മലയാളികൂടി മരണപ്പെട്ടു എന്ന വാര്‍ത്ത ലണ്ടനില്‍ നിന്നും പുറത്തു വരുന്നത്. മുട്ടറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. സ്ട്രോക്കിനെ തുടര്‍ന്ന് ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
യു.കെയില്‍ ഇപ്പോള്‍ മൂന്നു മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ അയര്‍ലന്‍ഡിലും കോവിഡ് 19 ബാധിച്ച് ഒരു മലയാളി നഴ്സ് മരിച്ചിരുന്നു.
ഇന്നലെ വീണ്ടും സൗദി അറേബ്യയിലും കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഇയാള്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മദീനയിലും കോവിഡ്-19 ബാധിതനായ ഒരു മലയാളി മരിച്ചിരുന്നു. ഇതിനിടെ, സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം കൂടി വരുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ മക്ക, മദീന നഗരങ്ങള്‍ പൂര്‍ണ്ണമായും ലോക് ഡൗണാണ്. സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയിലെ പ്രധാന തെരുവുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തലസ്ഥാനത്ത് വൈകീട്ട് മൂന്ന് മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ. അനധികൃത താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധനയും ചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്.

You must be logged in to post a comment Login