കൊറോണ വൈറസിനു മണിക്കൂറുകളോളം വായുവില്‍ തുടരാനും 8 മീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കുമെന്ന് പുതിയ പഠനം !

0
100

 

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സാമൂഹിക അകലം കൊറോണ വൈറസ് പകരാതിരിക്കാന്‍ മതിയാകില്ലെന്ന് പുതിയ പഠനം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നത് തടയാന്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന മുൻപ് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ  യു എസിലെ  മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയ പഠനം വഴി തെളിയിക്കുന്നത് കൊറോണയെ അകറ്റാന്‍ ഇതുവരെ പാലിച്ച അകലം മതിയാകില്ല എന്നാണ്. എട്ട് മീറ്റര്‍ വരെ വായുവിലൂടെ കൊറോണ വൈറസിന് സഞ്ചരിക്കാനാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. മണിക്കൂറുകളോളം വൈറസിന് നാശം സംഭവിക്കാതെ വായുവില്‍ തുടരാനുമാകും.

രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗികളുടെ മൂക്കിലൂടെയോ വായിലൂടെയോ പുറത്തു വരുന്ന കണങ്ങളിലൂടെ ഒരു മീറ്ററില്‍ കുറഞ്ഞ ദൂരത്തുള്ളവരിലേക്ക് വൈറസ് പ്രവേശിക്കുമെന്നായിരുന്നു പഴയ നിർദ്ദേശം . എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ ഡ്രോപ്‍ലെറ്റുകള്‍ വൈറസിനെ വായുവിലൂടെ എട്ട് മീറ്റര്‍ ദൂരെവരെ എത്തിക്കുമെന്നാണ്. വൈറസ് ഏതെങ്കിലും ഒരു പ്രതലത്തില്‍ വീണാല്‍ മാത്രമെ ഏറെ നേരം ജീവനോടെയിരിക്കൂ എന്നായിരുന്നു മുൻ ധാരണ. എന്നാൽ എന്നാല്‍ വൈറസിന് ജീവനോടെ ഇരിക്കാന്‍ ഒരു പ്രതലം വേണമെന്നില്ലെന്നും വായുവില്‍ മണിക്കൂറുകളോളം തുടരാനാകുമെന്നുമാണ് എംഐടിയിലെ ഗവേഷകര്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ദി റിസർച്ച് എന്ന അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേണലിലാണ് ഈ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുൻപ് ഡബ്ല്യുഎച്ച്ഒയും സിഡിസിയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പഴയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.