കോവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന അന്വേഷണം ഊർജ്ജിതമാക്കി. രോഗം എവിടെ നിന്നാണു പകർന്നതെന്നതിൽ വ്യക്തതയില്ലാത്തതിനാൽ അബ്ദുല്‍ അസീസുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. നിരവധി ചടങ്ങുകളിൽ ഇദ്ദേഹം പങ്കെടുത്തതോടെ സമൂഹവ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ പ്രദേശവാസികൾ
അബ്ദുല്‍ അസീസിന്റെ ഫ്ലോ ചാർട്ട് ചുവടെ
- ∙ 2–ാം തീയതി പോത്തൻകോട് രാജശ്രീ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ ആണ് .
- ∙ തുടർന്ന് ഉച്ചയോടെ കെഎസ്ആർടിസി ബസിൽ മെഡിക്കൽ കോളജ് ഭാഗത്തെ സബ് ട്രഷറി ഓഫിസിൽ പോയി
- ∙ 2–ാം തീയതി ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
- ∙ 6–ാം തീയതി വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
- ∙ 11–ാം തീയതി ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
- ∙ 13–ാം തീയതി വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
- ∙ 17–ാം തീയതി രണ്ടു മണിക്ക് മുൻപായി അയിരൂപ്പാറ കാർഷിക സഹകരണ ബാങ്കിൽ ചിട്ടി ലേലത്തിൽ പങ്കെടുത്തു.
- ∙ 18–ാം തീയതി കൊയ്ത്തൂർകോണം മസ്ജിദിന് അടുത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
- ∙ 18–ാം തീയതി അസുഖത്തെത്തുടർന്ന് തോന്നയ്ക്കൽ പിഎച്ച്സി സന്ദർശിച്ചു(2.45).
- ∙ 20–ാം തീയതി വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
- ∙ 20–ാം തീയതി വാവറയമ്പലം പള്ളിയിലെ ഖബറടിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
- ∙ 21–ാം തീയതി തോന്നയ്ക്കൽ പിഎച്ച്സി സന്ദർശിച്ചു(3.45).
- ∙ 23–ാം തീയതി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു (രാവിലെ 7.45)
- ∙ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
എന്നാൽ സർക്കാരിന്റെ ഈ ഫ്ലോ ചാർട്ടിൽ തെറ്റുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറയുകയുണ്ടായി . അബ്ദുൾ അസീസ്
മാർച്ച് അഞ്ചിന് തച്ചപ്പള്ളി എൽപിഎസിൽ പിടിഎ യോഗത്തിൽ പങ്കെടുത്തിരുന്നു കൂടാതെ അടുത്തുള്ള കവലയിലും പോയിരുന്നു. എന്നാൽ ഇതൊന്നും ഫ്ലോ ചാർട്ടിൽ നൽകിയിട്ടില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്

You must be logged in to post a comment Login