നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുവലിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു .തുടർന്ന് കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. ഓടി രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പോലിസിന് കൈമാറി.
പിടികൂടിയ ജ്യോതിയെന്ന നാടോടി സ്ത്രീ തെങ്കാശി സ്വദേശിയാണ്. ഇവർ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നടന്നുപോകുമ്പോൾ തന്റെ കൈയിൽപിടിച്ച് കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതായി പെൺകുട്ടി പോലിസിനോട് പറഞ്ഞു

You must be logged in to post a comment Login