ന്യൂയോർക്ക് : ചൈനയിലെ കൊറോണ വൈറസ് ബാധ ചൈനയുടെ ഒരു പരാജപ്പെട്ട ജൈവായുധ പരീക്ഷണമാണെന്ന സംശയമുണ്ടന്ന് ജൈവായുധ വിദഗ്ദനും മുൻ ഇസ്രായേൽ സൈനിക ഇന്റലിജന്റ്സ് ഓഫീസറുമായ ഡാനി ഷോഹാത്ത് പറയുന്നു. കൊറോണ വൈറസ് ആഗോള തലത്തിൽ ചർച്ചചെയ്യപ്പെടുകയും പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് വാഷിംഗ്ടൺ ടൈംസ് ഡാനി ഷോഹോത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് വുഹാനിലാണ് എന്നതും ഈ സംശയത്തിന് ബലം നൽകുന്നു. കൊറോണ പോലുള്ള ഇത്രയും ശക്തമായ വൈറസിനെ കൈകാര്യം ചെയ്യാൻ കഴിയുന്ന ചൈനയിലെ ഏക ലബോറട്ടറിയും ഇതാണ്. അത്യാനുധിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിനെക്കുറിച്ചുള്ള വിവരങ്ങൾ വുഹാൻ ടെലിവിഷൻ വർഷങ്ങൾക്കു മുമ്പ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ജൈവായുധ ഗവേഷണങ്ങളും മറ്റനവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്ന സ്ഥലമാണ് ഈ വൈറോളജി ലാബ്. ഇത്തരത്തിൽ നോക്കുമ്പോൾ ഏതെങ്കിലും ജൈവായുധ ഗവേഷണം പരാജപ്പെടുകയും അതിന്റെ അനന്തരഫലമായി വൈറസ് വ്യാപിച്ചതാകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലായെന്നും ഡാനി ഷോഹാത്ത് പറയുന്നു. ഡാനിയുടെ പ്രതികരണം ആഗോള തലത്തിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണെങ്കിലും ചൈന ഇതിനെതിരെ ഔദ്ധ്യോഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നുമാണ് രോഗം പടർന്നത് എന്നായിരുന്നു ചൈന ആദ്യം പറഞ്ഞത് എന്നാൽ അത് ചൈനയുടെ കെട്ടുകഥയാണെന്നും ആദ്യ രോഗിക്ക് മാർക്കറ്റിൽ നിന്നും അല്ല രോഗം ബാധിച്ചതെന്നും ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login