ലോകം മുഴുവൻ കോറോണ വൈറസ് പടർത്തി വിട്ടതിനു ശേഷം ഇൻഡ്യക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയം ഉയര്‍ത്തി ചൈന. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിന് മുഖ്യ സ്ഥാനം നല്‍കണമെന്നും തങ്ങള്‍ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ചൈന വ്യക്തമാക്കി. എന്നാല്‍ ചൈനയുടെ അഭിപ്രായത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ രംഗത്തെത്തി.
ലോകം മുഴുവൻ കെറോണയെ പ്രതിരോധിക്കാൻ നെട്ടോട്ടം ഓടുമ്പോൾ ആണ് ചൈന ഇന്ത്യക്കുമേൽ കാലപ്രസക്തമല്ലാത്ത കാര്യങ്ങൾ ഉന്നയിക്കുന്നത്. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി ജീവതങ്ങളെ മുഴുവൻ തെരുവിലിറക്കിയ ഒരു രാജ്യമാണ് ഇപ്പോൾ ഇന്ത്യക്കെതിരെ പ്രസ്താവന ഉയർത്തുന്നത്
ചൈനയുടെ വാദഗതികള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണെന്നും കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവസ്തവ വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ചൈനക്ക് ഉത്തമ ബോദ്ധ്യമുള്ളതാണെന്നും കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ബഹുമാനിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഇന്ത്യയുടെ കാര്യത്തില്‍ ചൈന അത് മാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ച ഇന്ത്യയുടെ നടപടിയെ പാകിസ്ഥാനൊപ്പം ചേര്‍ന്ന് നിശിതമായി വിമര്‍ശിക്കുന്ന നയമാണ് തുടക്കം മുതലേ ചൈന പിന്തുടര്‍ന്ന് പോന്നിരുന്നത്. വിഷയം ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞ തവണയും ചൈന ശ്രമിച്ചിരുന്നുവെങ്കിലും അംഗരാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ചൈനയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇതിനിടയിൽ ചൈനയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് അമേരിക്ക. മാംസാഹാര മാര്‍ക്കറ്റുകള്‍ എത്രയും പെട്ടെന്ന് പൂട്ടിക്കെട്ടണമെന്നാണ് ആവശ്യം. നേരത്തെ അമേരിക്കന്‍ ഡോക്ടര്‍മാരായിരുന്നു ഇക്കാര്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ യുഎസ്സിലെ രാഷ്ട്രീയക്കാര്‍ തന്നെ ഈ മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ലോകത്തെ ഭീകരമായി ബാധിക്കുന്ന, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന, രോഗങ്ങളെല്ലാം ഇവിടെ നിന്നാണ് വരുന്നതെന്ന് യുഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ മാര്‍ക്കറ്റുകള്‍ തുറന്നിരുന്നു. എന്നാല്‍ ചില നിബന്ധനകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വന്യമൃഗങ്ങളില്‍ പലതും ഇപ്പോഴും മാംസത്തിന്റെ പട്ടികയില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട്.

You must be logged in to post a comment Login