മംഗളൂരു ദേശീയ പാതയില്‍ വച്ച് കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേട്ടിട്ടുണ്ട്. മരിച്ചവരിൽ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. തുമകുരു ജില്ലയിലെ കുനിഗലിനു സമീപമാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നതെന്നാണ്. ടവേര കാറിന്റെ നിയന്ത്രണം വിട്ട് എതിരെ വന്ന മാരുതി ബ്രെസയിൽ ഇടിച്ച് കയറുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് വരികയായിരുന്ന ബ്രൈസയും ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ടവേരയുമാണ് കൂട്ടിയിടിച്ചത്.ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ യിലുണ്ടായിരുന്ന 9 പേരുമാണ് മരിച്ചത്. ഇവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിക്കുകയുണ്ടായി. സംഭവത്തില്‍ അമൃതുർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി .

You must be logged in to post a comment Login