ബത്തേരിയിൽ കാറിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് തലകീഴായി മറിഞ്ഞു.

0
120

ബത്തേരിയിൽ കാറിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. ബത്തേരി ഐഡിയൽ സ്കൂളിന് സമീപമായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തിൽപെട്ടത്.

വിദ്യാർഥികളുൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേട്ടിട്ടുണ്ട്. പരുക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബത്തേരിയിലെ പിഎസ്​സി പരിശീലന സ്ഥാപനത്തിൽ പഠിക്കുന്ന അമ്പലവയൽ സ്വദേശി വിപിൻ (27) ആണ് മരിച്ചത്. രാവിലെയാണ് അപകടം നടന്നത് എതിരെ വന്ന കാറിന് വഴിമാറുന്നതിനിടെ മരത്തിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു .