തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു . കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് അപകടം നടന്നത്. ടൗൺ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മുന്നറിയിപ്പു സിഗ്നൽ ഒന്നും നൽകാതെ ബസ് പെട്ടന്ന് ഇടതുവശത്തേക്ക് തിരിക്കുകയായിരുന്നു.
ഇതോടെ ബസിനു സൈഡിൽ ഉണ്ടായിരുന്ന സ്കൂട്ടർ ബസിനടിയിൽപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന പ്രസന്നകുമാർ(18) ബസിന്റെ ഇടതുവശത്തെ മുൻ ടയറിനു കീഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നിൽ യാത്ര ചെയ്തിരുന്ന വിഗ്നേഷ് (18) ഗുരുതര പരുക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . പ്രസന്നകുമാറിന്റെ അരയ്ക്കും നടുഭാഗത്തിനുമാണ് പരുക്കേറ്റത്. കോയമ്പത്തൂർ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല. കോളജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങിവരികയായിരുന്നു വിഗ്നേഷും പ്രസന്നകുമാറും.

You must be logged in to post a comment Login